ബജറ്റ് തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള പ്രഖ്യാപനമെന്ന് യുഡിഎഫ് എംപിമാർ, ചില നല്ല കാര്യങ്ങളുണ്ടെന്ന് തരൂർ

കേന്ദ്ര ബജറ്റിനെതിരെ യുഡിഎഫ് എംപിമാർ രംഗത്ത്. ബജറ്റ് തെരഞ്ഞെടുപ്പ് മുൻ നിർത്തിയുള്ള പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് കൊല്ലം എംപി എൻകെ പ്രേമചന്ദ്രൻ വിമർശിച്ചു. നികുതി ഘടന സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ടെന്നും വിലക്കയറ്റം നിയന്ത്രിക്കാൻ ഒരു നടപടിയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രഖ്യാപനമില്ലെന്നും അസംസ്‌കൃത റബ്ബറിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചത് കേരളത്തിലെ റബ്ബർ കർഷകർക്ക് ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. നിരാശയുളവാക്കുന്ന ബജറ്റ് എന്നായിരുന്നു മുസ്ലിം ലീഗ് നേതാവും ലോക്‌സഭാംഗവുമായ ഇടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. യുവാക്കളുടെ തൊഴിലില്ലായ്മ…

Read More

ആദായനികുതി സ്ലാബുകളിൽ മാറ്റം; 7 ലക്ഷം രൂപ വരെ നികുതി ഇല്ല

പുതിയ നികുതി സംവിധാനത്തിൽ 7 ലക്ഷം വരെ നികുതിയില്ല. പുതിയ സംവിധാനമായിരിക്കും നടപ്പാക്കുകയെന്ന് ധനമന്ത്രി പറഞ്ഞു. എന്നാൽ പഴയ നികുതി നിർണയരീതിയും തുടരുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. നികുതി സ്ലാബുകൾ അഞ്ചാക്കി കുറച്ചു. 3-6 ലക്ഷം വരെ വരുമാനത്തിന് 5 ശതമാനം നികുതി. 6 ലക്ഷം മുതൽ 9 വരെ 10 ശതമാനം നികുതി. 9 ലക്ഷം മുതൽ 12 ലക്ഷം വരെ 15 ശതമാനം. 12-15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തിൽ കൂടുതൽ…

Read More