
ബജറ്റില്‍ വയനാടിനെ ഒന്ന് പരാമർശിക്കാൻ പോലും കേന്ദ്രം തയ്യാറായില്ല; ഈ ക്രൂരത കേരളം മറക്കില്ലെന്ന് കെ രാജന്‍
വയനാട് ദുരന്തബാധിതരെ കേന്ദ്ര ബജറ്റില്‍ അവഗണിച്ചതിനെതിരെ റവന്യൂമന്ത്രി കെ രാജന്‍. രാജ്യത്ത് ഒരു ജനതയോടും ചെയ്യരുതാത്ത ക്രൂരതയാണ് ബജറ്റിലൂടെ കേന്ദ്രം ചെയ്തത്. കഴിഞ്ഞ കൊല്ലത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് ചൂരൽ മലയിൽ ഉണ്ടായത്. L3 ഹൈ പ്രഖ്യാപിക്കപ്പെട്ട ദുരന്തങ്ങളിൽ ഒന്നാണ് ചൂരൽമലയിലേത്. ഇന്ത്യയിലെ പ്രധാനമന്ത്രി നേരിട്ട് എത്തി പരിശോധന നടത്തിയ സ്ഥലങ്ങളിൽ ഒന്ന് ചൂരൽമലയായിരുന്നു. വയനാട്ടിൽ പണം അനുവദിച്ചില്ലെന്ന് മാത്രമല്ല വയനാടിനെ ഒന്ന് പരാമർശിക്കാൻ പോലും കേന്ദ്രസർക്കാർ തയ്യാറായില്ല. ഒരു ജനതയോട് നടത്തുന്ന ക്രൂരമായി ഇടപെടലിന്‍റെ…