ഏക സിവില്‍ കോഡില്‍ നിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കും

ഏക സിവില്‍ കോഡില്‍ നിന്ന് ചില ഗോത്രവിഭാഗങ്ങളെയും വടക്കു കിഴക്കൻ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെയും ഒഴിവാക്കിയേക്കും. ഗോത്രവിഭാഗങ്ങളെയും വടക്കു കിഴക്കൻ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെയും ഒഴിവാക്കുമെന്ന ഉറപ്പ് ആഭ്യന്തരമന്ത്രി നല്കിയെന്ന് നാഗാലാൻഡിലെ ഭരണപക്ഷ നേതാക്കള്‍ അറിയിച്ചു. ഏക സിവില്‍ കോഡ‍ില്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ശക്തമാക്കിയതിന് പിന്നാലെയാണ് നാഗാലാൻഡ് മുഖ്യമന്ത്രി ഉള്‍പ്പെട്ട സംഘം അമിത് ഷായെ കണ്ട് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയത്. ഇതിന് പിന്നാലെയാണ് തങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയില്‍ നിന്നും ഉറപ്പ് ലഭിച്ചെന്ന വിവരം പുറത്ത് വിട്ടത്….

Read More

ഏക സിവിൽ കോഡ് മുന്നോട്ടു വെച്ചത് തെരഞ്ഞെടുപ്പ് കാലത്ത് പ്രകോപനം സൃഷ്ടിക്കാൻ: പിഎംഎ സലാം

ഏക സിവിൽ കോഡിനെ എതിർക്കുന്ന ഒരുപാട് സംഘടനകൾ കേരളത്തിൽ ഉണ്ട്. ഏക സിവിൽകോഡ് വിഷയത്തിൽ ഇ എം എസ് കാലത്തെ നിലപാട് സി പി എമ്മിന് മാറിയിട്ടുണ്ട്. ആരു തെറ്റ് തിരുത്തിയാലും അത് നല്ല കാര്യമെന്ന് മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. സിപിഎം ക്ഷണം കിട്ടിയിട്ടില്ല. കിട്ടിയാൽ യു ഡി എഫിൽ ചർച്ച നടത്തിയേ തീരുമാനം എടുക്കൂവെന്നും പിഎംഎ സലാം പറഞ്ഞു. ഏക സിവിൽ കോഡ് മുന്നോട്ടു വെച്ചത് തെരഞ്ഞെടുപ്പ് കാലത്ത് പ്രകോപനം സൃഷ്ടിക്കാൻ…

Read More

ഏകസിവില്‍ കോഡില്‍ സിപിഎം നയം കുറുക്കന്‍ കോഴിയുടെ സുഖമന്വേഷിക്കുംപോലെ- കോണ്‍ഗ്രസ്

കുറുക്കന്‍ കോഴിയുടെ സുഖമന്വേഷിക്കാന്‍ പോകുന്നതുപോലെയാണ് സിപിഎം ന്യൂനപക്ഷ സംരക്ഷണത്തിനിറങ്ങി തിരിക്കുന്നതെന്ന് കെ.പി.സി.സി.അധ്യക്ഷന്‍ സുധാകരന്‍ എം.പി. കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സുധാകരന്റെ പരിഹാസം. ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും 1985ലെ ഷബാനു കേസില്‍ ഏക വ്യക്തിനിയമത്തിന് വേണ്ടി ശക്തിയുക്തം വാദിച്ച് ഹിന്ദു വര്‍ഗീയത ഇളക്കിവിടുകയാണ് ഇ.എം.എസ് ചെയ്തതെന്നും സുധാകരന്‍ പറഞ്ഞു. അന്ന് ഇ.എം.എസ് പറഞ്ഞതിനെ തള്ളിപ്പറയാന്‍ സിപിഎം തയ്യാറായിട്ടില്ലെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി. ഏക വ്യക്തിനിയമത്തിന്റെ കാര്യത്തില്‍…

Read More

മുത്തലാഖിനെ വിമർശിച്ച് ഏക സിവിൽ കോഡിനായി മോദി

മുത്തലാഖിനെ വിമർശിച്ചും രാജ്യത്ത് ഏക സിവിൽ കോഡിനായി ആഹ്വാനം ചെയ്തും പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്തുലക്ഷത്തിലധികം ബിജെപി ബൂത്തുതല പ്രവർത്തകരെ ഓൺലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മുത്തലാഖ് സമ്പ്രദായം ഇസ്‌ലാമിൽ അവസാനിപ്പിച്ചില്ലെങ്കിൽ എന്തുകൊണ്ടാണ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളായ ഈജിപ്ത്, ഇന്തൊനീഷ്യ, ഖത്തർ, ജോർദൻ, സിറിയ, ബംഗ്ലദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ ഇത് നടപ്പാക്കാത്തതെന്ന് പ്രധാനമന്ത്രി ചോദിച്ചു. ഒരു കുടുംബത്തിലെ വ്യത്യസ്ത അംഗങ്ങൾക്ക് വ്യത്യസ്തമായ നിയമം ഉണ്ടാകുന്നത് ശരിയല്ലെന്നും ഒരു രാജ്യത്തിന് രണ്ടു നിയമങ്ങളിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു….

Read More

തമിഴ്നാട് ട്രാൻപോർട്ട് കോർപ്പറേഷൻ ബസുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര

യൂണിഫോം ധരിച്ചെത്തുന്ന മുഴുവൻ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും തമിഴ്നാട് ട്രാൻപോർട്ട് കോർപ്പറേഷൻ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്നതിനായി തമിഴ്നാട് ഗതാഗത വകുപ്പ് നിർദേശം നൽകി. അതേസമയം ഗതാഗത വകുപ്പ് നൽകിയ പാസുമായി എത്തുന്ന വിദ്യാർത്ഥികൾക്കും സൗജന്യയാത്ര ലഭിക്കും. യൂണിഫോമിൽ വരുന്ന കുട്ടികൾക്കോ പാസുമായി വരുന്ന കുട്ടികൾക്കോ സൗജന്യയാത്ര നൽകിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നാണ് കണ്ടക്ടർമാർക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കൊവിഡിനെ തുടർന്ന് സൗജന്യ പാസുകൾ അനുവദിക്കുന്നത് കഴിഞ്ഞ വർഷങ്ങളിൽ മുടങ്ങിയിരുന്നു. സ്മാർട്ട് കാർഡ് വിതരണം പൂർത്തിയാകാത്തതുകൊണ്ടാണ് യൂണിഫോം എന്ന മാനദണ്ഡം കൂടി…

Read More

കേരളത്തിൽ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണീഫോം പരിഷ്‌ക്കരിക്കാന്‍ തീരുമാനം

സംസ്ഥാനത്തെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യൂണിഫോം പരിഷ്‌ക്കരിക്കാൻ തീരുമാനം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സർക്കാർ മെഡിക്കല്‍ കോളേജിലേയും ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിന്റെയും കീഴിലുള്ള നഴ്‌സിംഗ് സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികളുടെ യൂണിഫോമാണ് പരിഷ്‌കരിക്കുന്നത്. ഇതുസംബന്ധിച്ച് എസ്എഎഫ്ഐയും നഴ്‌സിംഗ് സംഘടനകളും ആവശ്യം ഉന്നയിച്ചിരുന്നു. മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരും സംഘടനാ പ്രതിനിധികളും യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. അടുത്ത അദ്ധ്യയന…

Read More