
സൗദിഅറേബ്യയിലേക്ക് പ്രഫഷണൽ വെരിഫിക്കേഷൻ ; ഏകീകൃത പ്ലാറ്റ്ഫോം 128 രാജ്യങ്ങളിൽ പ്രവർത്തനസജ്ജം
സൗദിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ വിദ്യാഭ്യാസ യോഗ്യതയും വൈദഗ്ധ്യവും ഉറപ്പാക്കുന്ന ‘പ്രഫഷനൽ വെരിഫിക്കേഷൻ’ സംവിധാനം വിദേശരാജ്യങ്ങളിൽ ഏർപ്പെടുത്തുന്നതിന്റെ ആദ്യഘട്ടം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പൂർത്തിയാക്കി. മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് 128 രാജ്യങ്ങളിലാണ് ഈ സംവിധാനം നിലവിൽ വന്നത്. പ്രഫഷനൽ വെരിഫിക്കേഷൻ നടത്തി ‘പ്രഫഷനൽ അക്രഡിറ്റേഷൻ’ നൽകുന്നതോടെ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നതിനുള്ള മതിയായ യോഗ്യത വിദേശ ഉദ്യോഗാർഥികൾക്ക് കൈവരും.മന്ത്രിസഭ തീരുമാനപ്രകാരമാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. സൗദിയിലേക്ക് പ്രവേശിക്കും…