ഏകീകൃത കുർബാന: സർക്കുലർ വായിക്കുന്നതിനെ ചൊല്ലി വിശ്വാസികൾ തമ്മിൽ തർക്കം, കത്തിച്ചും പ്രതിഷേധം

സീറോ മലബാർ സഭയിലെ ഏകീകൃത കുർബാന വിഷയത്തിൽ ഇടപ്പള്ളി പള്ളിയിൽ സർക്കുലർ വായിക്കുന്നതിനെ ചൊല്ലി രണ്ട് വിഭാ​ഗം വിശ്വാസികൾ തമ്മിൽ വാക്കുതർക്കം. സർക്കുലർ വായിക്കുമെന്ന് ഔദ്യോ​ഗിക വിഭാ​ഗത്തെ പിന്തുണക്കുന്നവർ‌ വ്യക്തമാക്കി. അതേ സമയം ഈ നിലപാടിനെ കൂക്കിവിളിച്ചാണ് വിമതവിഭാ​ഗം പ്രതികരിച്ചത്. ഇടപ്പള്ളി സെൻറ് ജോർജ് ഫൊറോനക്ക് പള്ളിക്ക് മുന്നിൽ സഭ വിശ്വാസികളെ പങ്കെടുപ്പിച്ച് കൊണ്ട് സഭ ഇറക്കിയിരിക്കുന്ന സർക്കുലർ അതിരൂപത തലത്തിൽ ഔദോഗിക മായി വായിച്ച് വിശ്വാസികളെകേൾപ്പിക്കുകയും വിശ്വാസികൾക്ക് സർക്കുലർ വിതരണം ചെയ്യുമെന്നും അറിയിപ്പുണ്ടായിരുന്നു. ഇതിനെചൊല്ലിയാണ് തർക്കം…

Read More

ഏകീകൃത കുർബാന എല്ലാ പള്ളികളിലും നിർബന്ധമെന്ന് സിനഡ്; മാർപ്പാപ്പയുടെ തീരുമാനം എല്ലാ പള്ളികളിലും നടപ്പാക്കണമെന്നും നിർദേശം

സിറോ മലബാർ സഭയുടെ മുഴുവൻ പളളികളിലും ഏകൃകൃത കുർബാന അർപ്പിക്കണമെന്ന് നിർദേശം. ഇതുസംബന്ധിച്ച സർക്കുലർ അടുത്ത ‌ഞായറാഴ്ച പളളികളിൽ വായിക്കും. മാർപ്പാപ്പയുടെ നിർദേശം നിർബന്ധമായും നടപ്പാക്കണമെന്നാണ് എറണാകുളം- അങ്കമാലി അതിരൂപതയോടടക്കം സർക്കുലർ ആവശ്യപ്പെട്ടിരിക്കുന്നത്. മേജർ ആ‌ർച്ച് ബിഷപ്പായി റാഫേൽ തട്ടിൽ ചുമതലയേറ്റശേഷം ചേർന്ന സിനഡ് യോഗത്തിന്‍റേതാണ് തീരുമാനം. 1999 ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് 2021 ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ്…

Read More