ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ: ആറ് ജി സി സി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ താമസിക്കാൻ അവസരം

ജി സി സി രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാനവസരം നൽകുന്നതിനായി നടപ്പിലാക്കാനുദ്ദേശിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ‘ജി സി സി ഗ്രാൻഡ് ടൂർസ്’ വിസ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് സൂചന. കഴിഞ്ഞ ദിവസം ആരംഭിച്ച മുപ്പത്തൊന്നാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി സംസാരിക്കുന്നതിനിടയിൽ യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസ മേഖലയിലൂടെയുള്ള യാത്രകൾ കൂടുതൽ…

Read More

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസയ്ക്ക് ജി സി സി രാജ്യങ്ങൾ അംഗീകാരം നൽകി

ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസയ്ക്ക് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) അംഗരാജ്യങ്ങൾ ഐകകണ്ഠ്യേന അംഗീകാരം നൽകി. ഒമാനിലെ മസ്‌കറ്റിൽ വെച്ച് നടന്ന GCC രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നൽകിയത്. GCC രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ നാല്പതാമത് യോഗത്തിൽ വെച്ച് കോഓപ്പറേഷൻ കൗൺസിൽ ഫോർ അറബ് സ്റ്റേറ്റ്‌സ് സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. ജി സി…

Read More