
ഏകീകൃത സിവിൽ കോഡ് ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്ന് കെ സുരേന്ദ്രൻ, ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിലപാടിൽ നിന്നും സിപിഎമ്മും കോൺഗ്രസും പിന്മാറണം
ഏകീകൃത സിവിൽ കോഡ് ഏതെങ്കിലും സമുദായത്തിന് എതിരല്ല എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുസ്ലിം വിഭാഗത്തിന് എതിരല്ലെന്നും അവരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പ്രവർത്തനങ്ങളെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിലപാടിൽ നിന്നും സിപിഐഎമ്മും കോൺഗ്രസും പിന്മാറണമെന്നും സുരേന്ദ്രൻ പറഞ്ഞു. ഏകീകൃത സിവിൽ കോഡ് പ്രചരിപ്പിക്കാൻ ബിജെപി പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും. യുഡിഎഫും എൽഡിഎഫും മത ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. കേരളത്തിൽ തെറ്റിദ്ധാരണ പരത്തുന്നു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഇത്തരം പ്രവർത്തനങ്ങൾ. സംസ്ഥാന…