
സർക്കാർ സേവനങ്ങൾക്ക് ഏകീകൃത എ ഐ പ്ലാറ്റ്ഫോമുമായി അബൂദാബി
എണ്ണൂറോളം സര്‍ക്കാര്‍ സേവനങ്ങൾ ലഭ്യമാക്കാൻ നിര്‍മിത ബുദ്ധി (എ.ഐ) പ്ലാറ്റ്ഫോം അവതരിപ്പിച്ച് അബൂദബി. ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായ താമിന്റെ അപ്ഗ്രേഡഡ് പതിപ്പായ 3.0 പ്ലാറ്റ്ഫോമിലാണ് പുതിയ സംവിധാനം. ദുബൈയിൽ നടന്ന സാങ്കേതികവിദ്യ പ്രദർശനമേളയായ ജൈടെക്സിലാണ് പരിഷ്കരിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. അബൂദബിയെ പ്രതികൂലമായി ബാധിക്കുന്ന എന്തു വിഷയത്തെക്കുറിച്ചും എമിറേറ്റിലെ താമസക്കാര്‍ക്ക് താം 3.0ല്‍ ചിത്രം പങ്കുവെച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യാം. അബൂദബിയെ മോശമായി ബാധിക്കുന്ന ഫോട്ടോ അപ്ലോഡ് ചെയ്താൽ എ.ഐ വിലയിരുത്തുകയും ഏതുരീതിയിലാണ് ഫോട്ടോയില്‍ കാണുന്ന പ്രശ്നം അബൂദബിയെ…