
ഒഡിഷ ട്രെയിന്‍ ദുരന്തത്തിൽ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ശീതീകരിച്ച കണ്ടെയ്നറുകള്‍ സൂക്ഷിക്കും
ട്രെയിൻ ദുരന്തമുണ്ടായ ബാലസോറില്‍ സിബിഐ സംഘം ഇന്ന് പ്രാഥമിക പരിശോധന നടത്തും. ഇതുവരെ 180 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇതില്‍ 150 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കാൻ ശീതീകരിച്ച കണ്ടെയ്നറുകള്‍ സജ്ജമാക്കും. ഒഡീഷയില്‍ നിന്ന് ധനേഷ് പാരദ്വീപ് പോര്‍ട്ട് ട്രസ്റ്റ് കണ്ടെയ്നറുകള്‍ നല്‍കും. നിലവില്‍ ഭുവനേശ്വര്‍ എയിംസ് അടക്കം ആറ് ആശുപത്രികളിലായാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. അപകടം നടന്ന് നാലാം ദിവസത്തിലും ബന്ധുക്കളെ തേടി ആശുപത്രിയിലേക്ക് നിരവധി പേര്‍ എത്തുന്നുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാൻ കഴിയാത്തത്…