
‘ആ സംവിധായകനോട് അക്കാലത്തു ആരാധനയായിരുന്നു, എന്നാൽ അനുഭവിക്കേണ്ടി വന്നത് വലിയ ചെറ്റത്തരങ്ങൾ’; മനു ജഗത്
സിനിമാമേഖലയിൽ നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞ് കലാസംവിധായകൻ മനു ജഗത്. രഞ്ജിത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയ്ന്റ് എന്ന ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് മനു ജഗത് ദുരനുഭവം തുറന്നുപറഞ്ഞത്. ഷൂട്ടിങ്ങിനായി ചെന്നൈയിൽനിന്നു അർദ്ധരാത്രി തൃശൂരിലെത്തിയ തനിക്ക് താമസിക്കാൻ തന്നത് പൊലീസ് കേസിലുള്ള ഒരു ഹോട്ടൽ ആയിരുന്നുവെന്ന് മനു ജഗത് പങ്കുവച്ച കുറിപ്പിൽ പറയുന്നു. സംവിധായകനോടുള്ള ബഹുമാനം കൊണ്ടും സിനിമയോടുള്ള ഇഷ്ടം കൊണ്ടും മാത്രമാണ് സിനിമയ്ക്കൊപ്പം നിന്നതെന്നും പിന്നെ ആ സിനിമയിൽ ഉടനീളം അനുഭവിക്കേണ്ടി…