
യുഎഇയിൽ തൊഴിൽനഷ്ട ഇൻഷൂറൻസ് അംഗങ്ങൾ 80 ലക്ഷം കടന്നു
ജോലി നഷ്ടപ്പെടുന്ന തൊഴിലാളികളുടെ സംരക്ഷണത്തിനായി യുഎഇ നടപ്പാക്കിയ തൊഴിൽ നഷ്ട ഇൻഷൂറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 80 ലക്ഷം കവിഞ്ഞു. മാനവ വിഭവശേഷി, എമിറടൈസേഷൻ മന്ത്രാലയാണ് തൊഴിൽ നഷ്ട ഇൻഷൂറൻസ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. ഫ്രീ സോൺ ഉൾപ്പെടെ രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പൗരൻമാർ, പ്രവാസികൾ അടക്കം മുഴുവൻ തൊഴിലാളികൾക്കും ഇൻഷൂറൻസ് നിർബന്ധമാണ്. നിലവിലെ ഇൻഷൂറൻസ് സ്‌ക്രീം പുതുക്കുകയോ പുതുതായി അംഗത്വമെടുക്കുകയോ ചെയ്യാത്തവർക്ക് 400 ദിർഹമാണ് പിഴ. സ്വന്തമായി ബിസിനസ് നടത്തുന്നവർ,…