അനിധികൃത കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്നുള്ള സൈനിക വിമാനം ഇന്ത്യയിൽ എത്തിയെന്ന് റിപ്പോർട്ടുകൾ

അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്ന് പുറപ്പെട്ട സൈനിക വിമാനം പഞ്ചാബിലെ അമൃത്‍സറിലെത്തിയതായി റിപ്പോർട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനധികൃത കുടിയേറ്റക്കാർക്കെതിരായുള്ള നടപടിയുടെ ഭാ​ഗമായാണ് ഇന്ത്യൻ കുടിയേറ്റക്കാരെയും തിരിച്ചയക്കാൻ തുടങ്ങിയത്. 104 ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള യുഎസ് സൈനിക വിമാനം സി -17 അമൃത്സറിൽ ഇറങ്ങിയതായാണ് റിപ്പോർട്ട്. ടെക്സസിലെ വിമാനത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. ഇന്ത്യൻ പൗരന്മാരെ പരിശോധിച്ചുറപ്പുവരുത്തിയിട്ടാണ് വിമാനത്തിൽ കയറ്റിയതെന്ന് യുഎസ് അധികൃതർ അറിയിച്ചു. യുഎസ് പ്രസിഡന്റായി അധികാരമേറ്റയുടനെ ട്രംപ് അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചു…

Read More