
യുഎസിൽ പന്നിവൃക്ക സ്വീകരിച്ച റിച്ചാർഡ് ആശുപത്രി വിട്ടു
പന്നിവൃക്ക സ്വീകരിച്ച് 62കാരൻ ആശുപത്രി വിട്ടു. യുഎസിലെ മസാച്യൂസെറ്റ്സ് സ്വദേശി റിച്ചാർഡ് സ്ലേമാൻ ആണ് പന്നിവൃക്ക സ്വീകരിച്ചത്. മസാചുസെറ്റ്സിലെ ജനറൽ ആശുപത്രിയിലായിരുന്നു നിർണായകമായ മാറ്റിവെക്കൽ ശസ്ത്രക്രിയ. മാര്‍ച്ച് 16നായിരുന്നു ശസ്ത്രക്രിയ. മാറ്റിവെച്ച വൃക്കയെ ശരീരം പുറന്തള്ളാതിരിക്കാനുള്ള മരുന്നുകൾ കഴിച്ച് റിച്ചാർഡ് സ്ലേമാൻ ഇത്രയും ദിവസം വിശ്രമിക്കുകയായിരുന്നു. മസാച്യുസെറ്റ്സിലുള്ള ബയോടെക് കമ്പനിയായ ഇജെനസിസാണ് ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവെക്കലിനായി നൽകിയത്. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് വൃക്ക മാറ്റിവെച്ചത്. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്…