അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ; സംഭവം കോഴിക്കോട് പയ്യോളിയിൽ

 പയ്യോളിയിൽ പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. അയനിക്കാട് കുറ്റിയിൽ പിടികയ്ക്കു സമീപം പുതിയോട്ടിൽ (വള്ളിൽ) സുമേഷ് (42) ആണ് ട്രെയിൻ തട്ടി മരിച്ചത്. മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരെ വീടിനകത്ത് മരിച്ച നിലയിലും കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുമേഷിന്‍റെ ഭാര്യ നാലു വർഷം മുമ്പ് കോവിഡ് ബാധിച്ച്  മരിച്ചിരുന്നു. ഇന്ന് രാവിലെ എട്ടോടെയാണ് സുമേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍…

Read More