ജനങ്ങൾക്ക് എല്ലാം അറിയാം; മുഖ്യമന്ത്രിയെ താറടിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു: മുഹമ്മദ് റിയാസ്

ഗീവർഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ജനങ്ങൾക്ക് എല്ലാം അറിയാമെന്നും ഇടതുപക്ഷം വിമർശനം ഉൾക്കൊള്ളുന്ന പ്രസ്ഥാനമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മാധ്യമങ്ങൾ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ താറടിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇടതു പക്ഷ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുക എന്നതാണ് ഇതിന്റെ പിന്നിലുള്ള അജണ്ട. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും വാർത്താ സമ്മേളനത്തിൽ ഉപയോഗിച്ചത് നിഘണ്ടുവിൽ പോലും വെക്കാൻ പറ്റാത്ത പദമാണെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. 

Read More

‘എഥിലീന്‍ ഓക്സൈഡ് കീടനാശിനിയല്ല’: ഭക്ഷ്യവസ്തുകളെ അണുവിമുക്തമാക്കുന്ന ജോലി മാത്രമാണ് ഇവയ്ക്കുള്ളതെന്ന് കണ്ടെത്തി

സുഗന്ധവ്യഞ്ജനങ്ങളില്‍ ഉപയോഗിക്കുന്ന എഥിലീന്‍ ഓക്സൈഡ് കീടനാശിനിയല്ലെന്ന് സ്പൈസസ് എക്‍സ്പോര്‍ട്ട് സംഘടനകള്‍. ഭക്ഷ്യവസ്തുകളെ അണുവിമുക്തമാക്കുന്ന ജോലി മാത്രമാണ് ഇവയ്ക്കുള്ളത്. എഥിലീന്‍ ഓക്സൈഡിന്‍റെ സാന്നിധ്യമുണ്ടെന്ന കാരണത്താല്‍ ചില രാജ്യങ്ങള്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെ ഇറക്കുമതി നിര്‍ത്തിവച്ച സാഹചര്യത്തിലാണ് സംഘടനകളുടെ വിശദീകരണം. ക്യാന്‍സറിന് കാരണമാകുന്ന ഗ്രൂപ്പ് വണ്‍ കാര്‍സിനോജനിക്കുകളുടെ പട്ടികയില്‍പ്പെടുന്നതാണ് എഥലീന്‍ ഓക്സൈഡെന്നാണ് ഇന്‍റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സറിന്‍റെ കണ്ടെത്തൽ. എഥ്‍ലീന്‍ ഓക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയതോടെ ഇന്ത്യയിലെ ചില കമ്പനികളില്‍ നിന്നുള്ള സുഗന്ധവ്യഞ്ജന ഇറക്കുമതി ഹോങ്കോങും സിംഗപ്പൂരും നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ എഥിലീന്‍…

Read More