‘പാരറ്റ് ഫീവർ’: ഭീഷണിയിൽ യൂറോപ്യൻ രാജ്യങ്ങൾ; അഞ്ച് മരണം

പാരറ്റ് ഫീവർ’ ഭീഷണിയിൽ യൂറോപ്യൻ രാജ്യങ്ങൾ. രോ​ഗം ബാധിച്ച് അഞ്ച് പേർ മരിച്ചതായി ലോകാരോ​ഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. പക്ഷികളിൽ വരുന്ന ക്ലെമിഡയ വിഭാ​ഗത്തിൽ പെട്ട ബാക്ടീരിയയാണ് ഇതിന് കാരണം. രോഗബാധിതരായ പക്ഷികളിൽ നിന്നുള്ള സ്രവങ്ങളാൽ മലിനമായ പൊടിപടലങ്ങൾ ശ്വസിക്കുന്നതിലൂടെയാണ് മനുഷ്യർക്ക് പാരറ്റ് ഫീവർ പിടിപെടുന്നത്. ഒരു പക്ഷി കൊത്തിയാലോ പക്ഷിയുടെ കൊക്കും മനുഷ്യന്റെ വായയും തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കം മൂലമോ ആണ് വ്യക്തികൾക്ക്  വരുന്നത്. 2023ലാണ് ഈ രോഗം തിരിച്ചിറിയുന്നത്. രോഗംപിടിപെട്ട പക്ഷികളുമായി ബന്ധം പുലര്‍ത്തുന്നവരിലാണ്…

Read More

വ്യക്തിനിയമ പ്രകാരമുള്ള വിവാഹമോചനം രേഖപ്പെടുത്താൻ വ്യവസ്ഥയില്ല: ഹൈക്കോടതി

 വ്യക്തിനിയമ പ്രകാരം വിവാഹമോചനം നേടിയ സ്ത്രീകള്‍ക്ക് ഇക്കാര്യം വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്താൻ പ്രത്യേക വ്യവസ്ഥയില്ലാത്തതിൽ പരിഹാരം കണ്ടെത്തണമെന്ന് ഹൈക്കോടതി. നിയമസഭ ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കണം. വ്യക്തിനിയമ പ്രകാരം നടന്ന വിവാഹം രേഖപ്പെടുത്താൻ വ്യവസ്ഥയുണ്ടെങ്കിലും വിവാഹമോചനം രേഖപ്പെടുത്താൻ കോടതി ഉത്തരവിലൂടെ മാത്രമേ സാധ്യമാകൂ.  എന്നാൽ ചട്ടമില്ലെങ്കിലും വിവാഹം പോലെ വിവാഹമോചനവും രേഖപ്പെടുത്താമെന്നത് നിയമത്തിൽ അന്തർലീനമാണെന്ന് കോടതി നിരീക്ഷിച്ചു. വിവാഹമോചനം രേഖപ്പെടുത്താൻ മാര്യേജ് ഓഫീസർക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. കണ്ണൂർ തലശേരി സ്വദേശിനി നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്….

Read More

ചെള്ളുപനി ബാധിച്ച്‌ ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശിനി മരിച്ചു

ചെള്ളുപനി ബാധിച്ച്‌ ചികിത്സയിലായിരുന്ന തൃശൂ‌ര്‍ സ്വദേശി മരിച്ചു. കാഞ്ഞാണി കാരമുക്ക് ചാത്തൻകുളങ്ങര ക്ഷേത്രത്തിന് സമീപം പുതവീട്ടില്‍ കുമാരന്റെ ഭാര്യ ഓമനയാണ്(63) മരിച്ചത്. കഴിഞ്ഞ മാസം ഏഴാം തീയതിയാണ് ഓമനയ്ക്ക് ചെള്ളുപനി ബാധിച്ചത്. തുടന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. എവിടെനിന്നാണ് ഇവര്‍ക്ക് ചെള്ളുപനി ബാധിച്ചതെന്ന് വ്യക്തമല്ല. ശരീരത്തില്‍ വരുന്ന കറുത്ത പാടപകളാണ് ചെള്ളുപനിയുടെ പ്രധാന ലക്ഷണം. ഇത് കൂടാതെ തലവേദന, പനി, ചുമ, പേശികളിലെ വേദന എന്നിവയുമുണ്ടാകാം.

Read More

അദ്ഭുതം ഈ മീൻ; വെള്ളമില്ലാതെ 4 വർഷം വരെ ജീവിക്കും: വീഡിയോ വൈറൽ

പേര് ലംഗ് ഫിഷ്. സ്വദേശം ആഫ്രിക്ക. ഇവൻ നിസാരക്കാരനല്ല കേട്ടോ… ആരെയും അദ്ഭുതപ്പെടുത്തുന്ന ഈ മീൻ നാലു വർഷം വരെ വെള്ളമില്ലാതെ ജീവിക്കുമത്രെ..! ഈ ആഫ്രിക്കക്കാരന് ഇണങ്ങി കട്ടപിടിച്ച ചെളിയിൽ ജീവൻ നിലനിർത്താൻ കഴിയും. മഴ വരുന്നതുവരെ മാസങ്ങളോളം ചെളിയിൽ പൂണ്ടുകിടക്കുകയും ചെയ്യും. വിചിത്രരൂപമാണ് ഈ മത്സ്യത്തിനുള്ളത്. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ആഫ്രിക്കൻ ലംഗ് ഫിഷിന്‍റെ വീഡിയോ വൈറലായിരുന്നു. അപ്പോഴാണ് സാധാരണക്കാർക്ക് ഇത്തരത്തിലുള്ളൊരു മീനിനെ കാണാൻ കഴിഞ്ഞത്. സക്കർമൗത്ത്, കോമൺ പ്ലെക്കോ എന്നീ പേരുകളിലും ഈ മത്സ്യം…

Read More

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; കുട്ടിയെ അടക്കം അയല്‍വീട്ടിലുള്ള അഞ്ച് പേര്‍ മരിച്ചു

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. ടെക്സസിലെ ഒരു വീട്ടില്‍ കയറി അയല്‍വാസി നടത്തിയ വെടിവെയ്പ്പില്‍ ഒരു കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതിക്കുവേണ്ടി അന്വേഷണം ആരംഭിച്ചതായി ടെക്സസ് പോലീസ് അറിയിച്ചു. മെക്‌സിക്കന്‍ സ്വദേശിയായ ഫ്രാന്‍സിസ്‌കോ ഒറോപെസ് ആണ് പ്രതി. വെടിവെയ്പ്പിന് ശേഷം സമീപത്തെ കാട്ടില്‍ ഒളിച്ച ഇയാള്‍ക്കായി ഡ്രോണുകളും പോലീസ് നായകളേയും ഉപയോഗിച്ച് പോലീസ് തിരച്ചില്‍ നടത്തി വരികയാണ്. പ്രതിയും വീട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു.മദ്യപിച്ചെത്തിയ ഫ്രാന്‍സിസ്‌കോ ഒറോപെസ് വെടിവെച്ച് പരിശീലനം നടത്തിയതിനെ തുടര്‍ന്ന്…

Read More