ഇന്ത്യയിലെ 40 വയസിൽ താഴെയുള്ളവരിൽ കാൻസർ വർധിക്കുന്നു; കാരണങ്ങൾ

ഇന്ത്യയിലെ നാൽപ്പതു വയസിൽ താഴെയുള്ളവരിൽ കാൻസർ വർധിക്കുന്നതിൻറെ കാരണങ്ങൾ വെളിപ്പെടുത്തി ഗവേഷകർ. ജീവിതശൈലിയും ഭക്ഷണരീതികളുമാണു കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്കു കാരണമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. പതിവായുള്ള അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണപദാർഥങ്ങളുടെ ഉപയോഗവും ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും യുവാക്കളെ മാരകരോഗങ്ങളിലേക്കെത്തിക്കുന്നു. സംസ്‌കരിച്ച ഭക്ഷണങ്ങൾ, പുകയില, മദ്യം എന്നിവയുടെ അമിതമായ ഉപയോഗം, ഉദാസീനമായ ജീവിതശൈലി, അമിതവണ്ണം, സമ്മർദം എന്നിവയാണു ചില പ്രാഥമിക കാരണങ്ങളെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. മറ്റൊരു നിർണായകഘടകം പരിസ്ഥിതി മലിനീകരണമാണ്. രാജ്യത്തെ വൻ നഗരങ്ങൾ മാത്രമല്ല, ചെറുനഗരങ്ങളും നാട്ടിൻപ്പുറങ്ങൾപോലും…

Read More