
അണ്ടര്‍-17 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വർണത്തിളക്കം; നാല് സ്വര്‍ണ മെഡലുകള്‍ നേടി വനിത താരങ്ങൾ
അണ്ടര്‍-17 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണ മെഡലുകള്‍ സ്വന്തമാക്കി ഇന്ത്യന്‍ വനിതാ താരങ്ങള്‍. ജോര്‍ദാനില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 73 കിലോഗ്രാം, 65 കിലോഗ്രാം, 57 കിലോഗ്രാം, 43 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് ഇന്ത്യക്ക് മെഡലുകള്‍. ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ രണ്ട് വെങ്കല മെഡലുകള്‍ ഉള്‍പ്പെടെ ആറ് മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ പൊരുതി നേടിയത്. വനിതകളുടെ 73 കിലോഗ്രാം ഗുസ്തി ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ മന്‍സി ലാതര്‍, 65 കിലോഗ്രാം വിഭാഗത്തില്‍ പുല്‍കിത്, 57 കിലോഗ്രാം വിഭാഗത്തില്‍ നേഹ സങ്‌വാന്‍,…