ഇസ്രയേല്‍ -ഹമാസ് വെടിനിര്‍ത്തല്‍; പലസ്തീനികളെ മോചിപ്പിച്ചു

ഇസ്രയേല്‍ -ഹമാസ് വെടിനിര്‍ത്തല്‍ ധാരണ പ്രകാരമുള്ള പലസ്തീനികളെ മോചിപ്പിച്ചതായി റിപ്പോർട്ട്. ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ ഒഫെര്‍ സൈനിക ജയിലിലുള്ള 90 പേരെയാണ് വിട്ടയച്ചത്. പ്രതീക്ഷിച്ചതിലും വൈകിയായിരുന്നു  മോചനം. മോചനം പ്രതീക്ഷിച്ച് ജയില്‍ പരിസരത്തെത്തിയ തടവുകാരുടെ ബന്ധുക്കള്‍ക്ക് ഇവരെ എപ്പോള്‍ വിട്ടയക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. അതിനിടെ, ജയിലിന് പുറത്ത് തമ്പടിച്ചവരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. വെടിനിര്‍ത്തലിന്‍റെ ആദ്യ ദിവസം തന്നെ 90 പേരെയും മോചിപ്പിക്കുമെന്ന് ഇസ്രയേല്‍…

Read More

ഹിന്ദു പേരിൽ പാക് സ്വദേശികൾക്ക് ഇന്ത്യയിൽ സ്ഥിര താമസ ഒരുക്കി; യുപി സ്വദേശി അറസ്റ്റിൽ

പാക് സ്വദേശികൾക്ക് വ്യാജ വിലാസത്തിൽ ബെംഗളൂരുവിൽ താമസിക്കാൻ ഒത്താശ ചെയ്ത നൽകിയ ഉത്തർപ്രദേശ് സ്വദേശി അറസറ്റിലായി. യുപി സ്വദേശിയായ 55കാരനെ മുംബൈയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമാനമായ രീതിയിൽ അഞ്ച് പാക് കുടുംബങ്ങൾക്ക് ഹിന്ദു പേരുകളിൽ ഇന്ത്യയിൽ താമസിക്കാനുള്ള സഹായമാണ് ഇയാൾ ചെയ്ത് നൽകിയിരിക്കുന്നതെന്നാണ് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദില്ലിയിലും ബെംഗളൂരുവിലുമാണ് ഇയാൾ പാക് കുടുംബങ്ങൾക്ക് ഹിന്ദുപേരുകളിൽ സ്ഥിര താമസത്തിനുള്ള സഹായങ്ങൾ നൽകിയതായാണ് വിവരം.  സെപ്തംബർ 29ന് ബെംഗളൂരുവിൽ മറ്റൊരു പേരിൽ…

Read More

നടൻമാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 പേർക്കെതിരെ പീഡന പരാതി; നടിക്കെതിരെ പൊലീസ് കേസ്

നടൻമാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 പേർക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ ബന്ധുവായ യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. കഴിഞ്ഞ ദിവസമാണ് നടിയുടെ അടുത്ത ബന്ധുവായ യുവതി പ്രായപൂർത്തിയാകുന്നതിനു മുൻപ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ നടി കാഴ്ചവച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പൊലീസ് നടിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. 2014ലാണ് സംഭവം എന്നാണ് യുവതി ആരോപിച്ചത്….

Read More

പാവപ്പെട്ട-ഇടത്തരം കുടുംബങ്ങൾക്ക് വീടുകൾ; പ്രധാനമന്ത്രി ആവാസ് യോജന-അർബൻ പദ്ധതിക്ക് കീഴിൽ 10 ലക്ഷം കോടി രൂപ

ഒരു കോടി പാവപ്പെട്ട-ഇടത്തരം കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കാൻ പ്രധാനമന്ത്രി ആവാസ് യോജന-അർബൻ പദ്ധതിക്ക് കീഴിൽ 10 ലക്ഷം കോടി രൂപ മുതൽമുടക്കുമെന്ന് ധനകാര്യ മന്ത്രി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2.2 ലക്ഷം കോടി രൂപയുടെ കേന്ദ്രസഹായവും ഇതിൽ ഉൾപ്പെടുമെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി. അഞ്ച് വർഷത്തേക്ക് 100 പ്രതിവാര തെരുവ് ഭക്ഷണ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന് പിന്തുണ നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യമന്ത്രി. തെരുവ് കച്ചവടക്കാർക്കുള്ള പിഎം സ്വാനിധി പദ്ധതിയെ അടിസ്ഥാനമാക്കി, തിരഞ്ഞെടുത്ത നഗരങ്ങളിൽ 100 ​​പ്രതിവാര…

Read More

അമീബിക് മസ്തിഷ്കജ്വരം: നിരീക്ഷണത്തിലുള്ള കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്

അമീബിക് മസ്തിഷ്കജ്വരമെന്ന സംശയത്തിൽ നിരീക്ഷണത്തിലാക്കിയ കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്. മുന്നിയൂർ സ്വദേശിയായ 5 വയസുകാരിക്കൊപ്പം കടലുണ്ടി പുഴയിലെ അതേ കടവിൽ കുളിച്ച കുട്ടികളുടെ പരിശോധനാ ഫലമാണ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചത്. ലക്ഷണങ്ങളോടെ രണ്ട് ദിവസം മുമ്പാണ് കുട്ടികളെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് വയസുകാരി അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ തുടരുകയാണ്. മലപ്പുറം കടലുണ്ടി പുഴയിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയിലാണ് പഞ്ചായത്തും ആരോഗ്യവ വകുപ്പും.  കടുത്ത തലവേദനയും പനിയുമായി കുട്ടിയെ സമീപത്തെ…

Read More

നിർമ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടം തകർന്ന് വീണു; രണ്ട് പേർ കൊല്ലപ്പെട്ടു: നിരവധിപ്പേർ കുടുങ്ങി

നിർമ്മാണത്തിലിരുന്ന  അഞ്ച് നില കെട്ടിടം തകർന്ന് വീണ് രണ്ട് പേർ കൊല്ലപ്പെട്ടു. തകർന്ന കെട്ടിടത്തിൽ 53പേർ കുടുങ്ങിക്കിടക്കുകയാണ്. ദക്ഷിണാഫ്രിക്കയിലെ പശ്ചിമ കേപ്പ് പ്രവിശ്യയിലെ ജോർജ് സിറ്റിയിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കെട്ടിടം തകർന്നത്. തീരദേശമേഖലയിലെ കെട്ടിടം തകരാനുണ്ടായ കാരണത്തേക്കുറിച്ച് ഇനിയും വിവരങ്ങൾ ലഭ്യമായിട്ടില്ല. നിരവധി രക്ഷാപ്രവർത്തകരാണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുടെ ഇടയിൽ നിന്ന് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ശ്രമിക്കുന്നത്. 75ൽ അധികം ആളുകൾ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് കെട്ടിടം തകർന്ന് വീണത്.  അപകടം നടന്ന സമയത്ത് 75 പേരാണ് സ്ഥലത്തുണ്ടായിരുന്നതെന്ന്…

Read More

ടു ​ക​ണ്‍​ട്രീ​സി​നു ര​ണ്ടാം ഭാ​ഗം ഒ​രു​ക്കു​ന്ന​തു സ​ജീ​വ​മാ​യി ച​ര്‍​ച്ച​ക​ളി​ലു​ണ്ട്; വെളിപ്പെടുത്തലുമായി റാഫി  

മലയാളത്തിലെ ജനപ്രിയ സംവിധായകരിലൊരാളാണ് റാഫി. നിരവധി ഹിറ്റ് ചിത്രങ്ങൾ റാഫിക്കുണ്ട്. റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ടിലാണ് വന്പൻ ഹിറ്റുകൾ പിറന്നത്. സി​ദ്ധി​ക്-ലാ​ലി​ന്‍റെ ഇ​ന്‍​ഹ​രി​ഹ​ര്‍​ന​ഗ​റി​ല്‍ അ​സി​സ്റ്റ​ന്‍റ് ആ‍​യി​ട്ടാ​ണു റാഫിയുടെ തുടക്കം. സി​ദ്ധി​ക് റാഫിയുടെ ബ​ന്ധു​വാ​ണ്. ലാലുമായും ചെറുപ്പംമുതലേ റാഫിയുടെ സുഹൃത്താണ്. കാ​ബൂ​ളി​വാ​ല വ​രെ ഇരുവർക്കുമൊപ്പം റാഫി വ​ര്‍​ക്ക് ചെ​യ്തു.  ഇപ്പോൾ അഭിനയരംഗത്തും റാഫി സജീവമാണ്. തന്‍റെ ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗത്തെക്കുറിച്ച് റാഫിയുടെ വാക്കുകൾ:  ആ​ളു​ക​ളെ തി​യ​റ്റ​റി​ലേ​ക്ക് എ​ത്തി​ക്കു​ക വെ​ല്ലു​വി​ളി​യാണ്. ഒ​ടി​ടി​യൊ​ക്കെ വ​ന്ന​തോ​ടെ തി​യ​റ്റ​റി​ല്‍ വ​ന്നു​ക​ണ്ടേ പ​റ്റൂ എ​ന്ന അ​വ​സ്ഥ​യി​ലേ ആ​ളു​ക​ള്‍…

Read More

ചുരയ്ക്ക കൃഷിയുടെ മറവിൽ കഞ്ചാവ് ചെടി കൃഷി; അസം സ്വദേശി പിടിയിൽ

ചുരയ്ക്ക കൃഷിയുടെ മറവിൽ കഞ്ചാവ് ചെടി കൃഷി ചെയ്തയാള്‍ എക്സൈസ് പിടിയിൽ. അസം സ്വദേശി ഹറുൾ റെഷിദ് ആണ് പിടിയിലായത്. കുറ്റിപാടം ജംഗ്ഷനിൽ ബാർബർ ഷോപ്പ് നടത്തിയിരുന്ന ഇയാൾ, ചുരയ്ക്ക കൃഷി ചെയ്തതിനോടൊപ്പം മൂന്ന് കഞ്ചാവ് ചെടികളും നട്ടുവളർത്തി പരിപാലിച്ചു. അല്ലപ്ര ഒർണ്ണ ഭാഗത്ത് വാടക വീട്ടിലായിരുന്നു ഇയാളുടെ താമസം. എക്സൈസ് കമ്മീഷണറുടെ മധ്യമേഖല സ്‌ക്വാഡ് അംഗം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ഒ എൻ അജയകുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് എക്സൈസ്…

Read More

അവധിക്കാല ക്ലാസുകള്‍ വേണ്ട; നിര്‍ദേശവുമായി വിദ്യാഭ്യാസ മന്ത്രി

കേരള സിലബസിന് കീഴിലുള്ള സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ക്ലാസുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികളിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും പരാതി ഉയരുന്നുണ്ട്. ചില സ്കൂളുകൾ ക്ലാസിന് പണം പിരിക്കുന്നതായി പരാതിയുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. ഈ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ക്ലാസുകൾ വെക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളടക്കം ഉണ്ടാക്കുന്നു. ക്ലാസുകൾ നടത്തരുതെന്ന് നിർദേശമുണ്ടെങ്കിലും ചില സ്‌കൂളുകൾ ക്ലാസുകളുടെ പേരിൽ രക്ഷിതാക്കളുടെ കൈയിൽ നിന്ന് നിർബന്ധപൂർവം പണം പിരിക്കുന്നുണ്ടെന്നും മന്ത്രി പറയുന്നു. കേരള സിലബസിന് കീഴിലല്ലാത്ത…

Read More

കർണാടക മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസ്

കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസ്. 17 വയസ്സുകാരിയുടെ അമ്മയുടെ പരാതിയിന്മേലാണ് നടപടി. ബെം​ഗളൂരു സദാശിവന​ഗർ പോലീസാണ് കേസെടുത്തത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ കുട്ടിയ്ക്കൊപ്പം സ്റ്റേഷനിലെത്തിയാണ് ഇവർ പരാതി സമർപ്പിച്ചത്. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ മുൻ മുഖ്യമന്ത്രിക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. 2024 ഫെബ്രുവരി രണ്ടിന് യെദ്യൂരപ്പയുടെ സഹായം തേടാൻ പോയതിനിടെയായിരുന്നു ലൈം​ഗികാതിക്രമമെന്നാണ് പരാതിയിൽ പറയുന്നത്.

Read More