
ആ സൃഷ്ടികൾക്കു മുന്പിൽ ഗവേഷർ അമ്പരന്നുനിന്നു; സ്‌പെയിനിൽ കണ്ടെത്തിയ ഗുഹാചിത്രങ്ങൾക്ക് 24,000 വർഷം പഴക്കം
സ്പെയിനിൽ കണ്ടെത്തിയ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി. 24,000 വർഷമെങ്കിലും പഴക്കമുള്ള ഗുഹാചിത്രങ്ങളിൽ അപൂർവ കളിമൺ പെയിൻറിംഗ് സാങ്കേതികതയാണ് കലാകാരന്മാർ ഉപയോഗിച്ചിരിക്കുന്നത്. മനോഹരമായ ആ ചിത്രങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ തുടരുകയാണ് ഗവേഷകർ. രണ്ടു വർഷം മുമ്പ്, പുരാവസ്തു ഗവേഷകരുടെ ഒരു സംഘം വംശനാശം സംഭവിച്ച കാട്ടുകാളയുടെ ചിത്രം സ്‌പെയിനിലെ കോവ ഡോൺസിലെ ഒരു ഗുഹയുടെ ചുവരിൽ കണ്ടപ്പോൾ അവർ അതു നിസാരമായി തള്ളിക്കളഞ്ഞില്ല. അവർ ആ ഗുഹയിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ഏറ്റവും കൂടുതൽ പാലിയോലിത്തിക്ക് ഗുഹാകലാ പ്രദേശങ്ങൾ സ്പെയിനിലാണ്….