
മസാലബോണ്ടിൽ പ്രധാന തീരുമാനമെടുത്തത് തോമസ് ഐസക്; മൊഴിയെടുക്കേണ്ടത് അനിവാര്യമെന്ന് ഇഡി
മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കിൽ തോമസ് ഐസക്കിൻറെ മൊഴിയെടുക്കൽ അനിവാര്യമെന്ന് ഇഡി ഹൈക്കോടതിയിൽ. അന്വേഷണ നടപടികളിൽ കോടതി സ്റ്റേ അനുവദിച്ചിട്ടില്ല. അതിനാലാണ് ഐസക്കിന് വീണ്ടും സമൻസ് അയച്ചത്. അതോടൊപ്പം മസാല ബോണ്ട് ഇടപാടുകളിൽ തീരുമാനം കൈക്കൊണ്ട വ്യക്തികളുടെ മൊഴിയെടുക്കുന്നതും പ്രധാനമാണ്. ഹൈക്കോടതിയിൽ ഇ.ഡി സത്യവാങ്മൂലം സമർപ്പിച്ചു. ഇ ഡി നടപടികളിൽ നിന്നും ഒഴിഞ്ഞു മാറുന്ന ഐസക്ക് മാധ്യമങ്ങൾക്കു മുന്നിൽ കോടതിയേയും, അധികാരികളെയും വെല്ലുവിളിക്കുന്നു. അന്വേഷണം പൂർത്തിയാകണമെങ്കിൽ ഐസക്കിൻറെ മൊഴിയെടുക്കണമെന്നും ഇ.ഡി വ്യക്തമാക്കി കോടതി ഉത്തരവ് പ്രകാരം…