വയനാടിന് അടിയന്തര കേന്ദ്രസഹായം വേണം; നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കി

മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കേന്ദ്രസഹായം ലഭ്യമാക്കാന്‍ ചട്ടം 275 പ്രകാരമുള്ള പ്രമേയം നിയമസഭ ഐകക്ണ്ടെന പാസാക്കി.മന്ത്രി എം.ബി രാജേഷാണ്  പ്രമേയം അവതരിപ്പിച്ചത്. 2024 ജൂലായ് 30 ന് മേപ്പാടി പഞ്ചായത്തില്‍ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളെ ഗുരുതരമായി ബാധിച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിശദമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്.   ഒരു പ്രദേശമാകെ തകര്‍ന്നു പോവുന്ന സാഹചര്യമുണ്ടായി. രാജ്യത്തെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിലാണ് ഈ ദുരന്തം…

Read More

നീറ്റ് പരീക്ഷയിലെ ക്രമക്കേട്; ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി നിയമസഭ

നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ ഐകകണ്ഠേനെ പ്രമേയം പാസ്സാക്കി നിയമസഭ. എം വിജിൻ അവതരിപ്പിച്ച ഉപക്ഷേപമാണ് പാസ്സാക്കിയത്. വലിയ ക്രമക്കേടുകളാണ് പരീക്ഷയിൽ നടന്നതെന്ന് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങൾ വിമർശിച്ചു. സമഗ്ര അന്വേഷണം വേണമെന്നും വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്നും സഭ ആവശ്യപ്പെട്ടു. ചർച്ചക്കിടെ കേരളത്തിലെ പിഎസ് സി പരീക്ഷകളടക്കം പരിശോധിക്കണമെന്ന് പറഞ്ഞ മാത്യു കുഴൽ നാടനെ സ്പീക്കർ വിമർശിച്ചു. ഗ്യാലറിക്ക് വേണ്ടിയാണ് മാത്യു നിരന്തരം സംസാരിക്കുന്നതെന്ന് സ്പീക്കർ വിമർശിച്ചു. തൻ്റെ പ്രസംഗത്തിൽ മാത്രമാണ് സ്പീക്കർ എപ്പോഴും ഇടപെടുന്നതെന്ന് മാത്യു കുഴൽനാടനും…

Read More