
യു.എൻ മാനവ വികസന സൂചിക: അറബ് ലോകത്ത് ഒന്നാമതായി യു.എ.ഇ
യു.എൻ ഡെവലപ്മെന്റ് പ്രോഗ്രാം (യു.എൻ.ഡി.പി) പുറത്തുവിട്ട ആഗോള മാനവ വികസന സൂചികയിൽ അറബ് മേഖലയിൽ ഒന്നാമതായി യു.എ.ഇ. ആഗോള റാങ്കിങ്ങിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒമ്പത് റാങ്കുകൾ മെച്ചപ്പെടുത്തി 17ാം സ്ഥാനവും യു.എ.ഇ നേടി. 193 രാജ്യങ്ങളുടെ പട്ടികയിൽ കാനഡ, യു.എസ്, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ആദ്യ 20 ലെത്തുന്ന ഏക അറബ് രാജ്യമെന്ന പ്രത്യേകതയും യു.എ.ഇക്കാണ്. സൂചികയിൽ സ്വിറ്റ്സർലൻഡാണ് ആഗോള തലത്തിൽ ഒന്നാമത്. 1990 മുതൽ എല്ലാ വർഷവും യു.എൻ.ഡി.പി മാനവ വികസന സൂചിക…