Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
Umrah - Radio Keralam 1476 AM News

ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വയോധിക റിയാദിൽ അന്തരിച്ചു

ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വയോധിക റിയാദിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മാനത്തുമംഗലം കുറുപ്പന്തൊടി വീട്ടിൽ ഖദീജയാണ് റിയാദ് എയർപ്പോർട്ടിന് സമീപമുള്ള കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് യൂനിവേഴ്‍സിറ്റി ആശുപത്രിയിൽ മരിച്ചത്. നാട്ടിൽ നിന്നുള്ള ഉംറ ഗ്രൂപ്പിലാണ് എത്തിയത്. മക്കയിൽ ഉംറ കർമങ്ങളും മദീന സന്ദർശനവും പൂർത്തിയാക്കി മടങ്ങാൻ ജിദ്ദയിലെത്തിയപ്പോൾ ചില സാങ്കേതിക കാരണങ്ങളാൽ യാത്ര തടസ്സപ്പെടുകയായിരുന്നു. തുടർന്ന് ആ ഗ്രൂപ്പിൽ വന്നവരെല്ലാം റിയാദിൽ നിന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ശരിയാക്കി ബസിൽ ഇവിടെ…

Read More

മക്കയിലെത്തി ഉംറ നിർവഹിച്ച് നടി രാഖി സാവന്ത്; ഇനി തന്നെ രാഖിയെന്നല്ല ഫാത്തിമ എന്ന് വിളിക്കണമെന്നും താരം

ബോളിവുഡ് താരമായ രാഖി സാവന്ത് മക്കയിലെത്തി തന്റെ ആദ്യ ഉംറ നിര്‍വഹിച്ചു. ആദില്‍ ഖാനുമായുള്ള വിവാഹ ശേഷം രാഖി തന്റെ പേര് ഫാത്തിമ എന്നാക്കി മാറ്റിയിരുന്നു. സഹോദരനായ വാഹിദ് അലി ഖാൻ, ഭാര്യ ശായിസ്ത എന്നിവർക്കൊപ്പമാണ് രാഖി മക്കയിൽ എത്തിയത്. മക്കയിലേക്ക് പോകുന്നതിന്റെയും അവിടെയുള്ള വിശേഷങ്ങളും എല്ലാം രാഖി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. “ആദ്യ ഉംറയ്ക്കായി മക്കയിലേക്ക് പോകുകയാണെന്നും അതില്‍ താന്‍ വളരെ അധികം സന്തോഷവതി ആണെന്നും രാഖി സോഷ്യല്‍ മീഡിയയിലെ വീഡിയോയില്‍ പറഞ്ഞിരുന്നു.വളരെയധികം ഭാഗ്യവതിയാണ് താനെന്നും മക്കയില്‍…

Read More

സൗദി അറേബ്യ: സമയക്രമം കൃത്യമായി പാലിക്കാൻ ഉംറ തീർത്ഥാടകരോട് മന്ത്രാലയം ആഹ്വാനം ചെയ്തു

തീർത്ഥാടനത്തിനായി അനുവദിക്കപ്പെട്ടിട്ടുള്ള സമയക്രമം കൃത്യമായി പാലിക്കാൻ ഉംറ തീർത്ഥാടകരോട് സൗദി ഹജ്ജ് മന്ത്രാലയം ആഹ്വാനം ചെയ്തു. തിരക്കൊഴിവാക്കുന്നതിനായി തീർത്ഥാടകർ സമയക്രമം പാലിക്കേണ്ടത് വളരെ പ്രധാനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഉംറ തീർത്ഥാടനത്തിനായി പെർമിറ്റിൽ അനുവദിക്കപ്പെട്ടിട്ടുള്ള തീയതി, സമയം എന്നിവ പാലിക്കുന്നതിൽ തീർത്ഥാടകർ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും കാരണത്താൽ ഈ സമയക്രമം പാലിക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ, തീർത്ഥാടകർക്ക് തങ്ങളുടെ അനുവദിക്കപ്പെട്ടിട്ടുള്ള സമയക്രമം റദ്ദ് ചെയ്യുന്നതിനും തീർത്ഥാടനം അനുഷ്ഠിക്കുന്നതിനുള്ള പുതിയ സമയക്രമം നേടുന്നതിനും അവസരമുണ്ടായിരിക്കുന്നതാണ്. Thank you for…

Read More

ഉംറ യാത്രികർക്ക് പുതിയ മാർഗ നിർദേശവുമായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം; പെർമിറ്റ് സമയത്തിന് ആറ് മണിക്കൂർ മുൻപ് സൗദിയിൽ പ്രവേശിച്ചില്ലെങ്കിൽ അനുമതി റദ്ദാകും

വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ നിർവഹിക്കാൻ എത്തുന്നവർക്കുള്ള പുതിയ മാർഗ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് സൗദി ഹജ്ജ് -ഉംറ മന്ത്രാലയം. ഉംറ സേവന സ്ഥാപനം തീർഥാടകന് നൽകുന്ന പ്രധാന സേവനങ്ങൾ, താമസ സ്ഥലം, സൗദിക്കുള്ളിലെ ഗതാഗതം, ആരോഗ്യ ഇൻഷൂറൻസ് , മറ്റ് അടിസ്ഥാന സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥകൾ റിസർവേഷൻ പ്രോഗ്രാമിൽ ഉണ്ടായിരിക്കണം, 18 വയസിന് താഴെയുള്ള ഉംറ തീർഥാടകനൊപ്പം നിർബന്ധമായും ഒരാൾ ഉണ്ടായിരിക്കണം, ഉംറയുടെ ദൈർഘ്യം തീർഥാടകരുടെ സൗദിയിലെ താമസ കാലയളവുമായി പെരുത്തപ്പെട്ടതാകണം, തീർഥാടകൻ നിലകൊള്ളുന്ന…

Read More

ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുൻപായി ഉംറ തീർത്ഥാടകർ സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നതിനുള്ള സമയപരിധി പ്രഖ്യാപിച്ചു

ഇത്തവണത്തെ ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുൻപായി വിദേശത്ത് നിന്ന് ഉംറ അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിൽ എത്തിയിട്ടുള്ള തീർത്ഥാടകർ രാജ്യത്ത് നിന്ന് മടങ്ങുന്നതിനുള്ള സമയപരിധി സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപനം നടത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം, വിദേശത്ത് നിന്ന് ഉംറ അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിൽ എത്തിയിട്ടുള്ള തീർത്ഥാടകർ ദുൽ ഖഅദ് 29-നകം സൗദി അറേബ്യയിൽ നിന്ന് മടങ്ങേണ്ടതാണ്. ഇത് സംബന്ധിച്ച് ഉംറ സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് മന്ത്രാലയം അറിയിപ്പ്…

Read More

ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുൻപായി ഉംറ തീർത്ഥാടകർ സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നതിനുള്ള സമയപരിധി പ്രഖ്യാപിച്ചു

ഇത്തവണത്തെ ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുൻപായി വിദേശത്ത് നിന്ന് ഉംറ അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിൽ എത്തിയിട്ടുള്ള തീർത്ഥാടകർ രാജ്യത്ത് നിന്ന് മടങ്ങുന്നതിനുള്ള സമയപരിധി സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപനം നടത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം, വിദേശത്ത് നിന്ന് ഉംറ അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിൽ എത്തിയിട്ടുള്ള തീർത്ഥാടകർ ദുൽ ഖഅദ് 29-നകം സൗദി അറേബ്യയിൽ നിന്ന് മടങ്ങേണ്ടതാണ്. ഇത് സംബന്ധിച്ച് ഉംറ സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് മന്ത്രാലയം അറിയിപ്പ്…

Read More

സൗദിയിൽ നിലവിലെ സീസണിൽ ആറ് ദശലക്ഷത്തിലധികം ഉംറ തീർത്ഥാടകരെത്തി

നിലവിലെ ഉംറ തീർത്ഥാടന സീസണിൽ ആറ് ദശലക്ഷത്തിലധികം തീർത്ഥാടകർ ഉംറ അനുഷ്ഠിച്ചതായി സൗദി അധികൃതർ അറിയിച്ചു. സൗദി ടൂറിസം മന്ത്രി അഹ്മ്മദ് അൽ ഖത്തീബിനെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ ഇത് റെക്കോർഡാണെന്നും അധികൃതർ അറിയിച്ചു. 2023-ലെ ആദ്യ പാദത്തിൽ വിനോദത്തിനും, അവധിക്കാലം ചെലവഴിക്കുന്നതിനുമായി സൗദി അറേബ്യയിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 581 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 2019-ലെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്യുന്ന അവസരത്തിലാണിത്….

Read More

റമദാനിലെ അവസാനത്തെ 10 ദിവസത്തേക്കുള്ള ഉംറ ബുക്കിംഗ് ആരംഭിച്ചു; മക്കയിൽ വൻ തിരക്ക്

റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ ഉംറ തീർഥാടനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള ബുക്കിംഗ് ആരംഭിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തവക്കൽനാ, നുസുക്ക് ആപ്പുകൾ വഴി പെർമിറ്റുകൾക്ക് അപേക്ഷിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. ബുക്കിംഗ് സമയത്ത് ലഭിക്കുന്ന തീയതിയും സമയവും കൃത്യമായി പാലിക്കാൻ തീർഥാടകർ തയ്യാറാകണമെന്നും അധികൃതർ നിർദ്ദേശിച്ചു. തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിൻറെ ഭാഗമായാണ് ഈ നിർദ്ദേശം. റമദാനിൽ മക്കയിലെ തീർഥാടന കേന്ദ്രങ്ങളിലുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി വൻ പദ്ധതികളാണ് അധികൃതർ നടപ്പാക്കിവരുന്നത്. റമദാനിലേക്കുള്ള ഉംറ ബുക്കിംഗ് ആരംഭിച്ചപ്പോൾ, അവസാനത്തെ…

Read More

ഹൃദ്രോഗികൾ ഉംറയ്ക്കു മുൻപു ഡോക്ടറുടെ ഉപദേശം തേടണം; മന്ത്രാലയം

ഹൃദ്രോഗികൾ ഉംറയ്ക്കു വരുന്നതിനു മുൻപു ഡോക്ടറുടെ ഉപദേശം തേടണമെന്നു ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. സമീപകാലത്തു ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയരായവർ, ഹൃദയ വാൽവിനു സങ്കോചമുള്ളവർ, രോഗത്തിന്റെ 2, 3 ഘട്ടത്തിലുള്ളവർ, നടക്കുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടുന്നവർ, ക്രമാതീതമായ രക്തസമ്മർദമുള്ളവർ, ശ്വാസതടസ്സം, കാലുകളിലെ നീർക്കെട്ട് എന്നീ 7 ഘട്ടങ്ങളിലുള്ളവർ തീർഥാടനത്തിനു മുൻപ് ഡോക്ടറുടെ ഉപദേശം തേടണമെന്ന് മന്ത്രാലയം വിശദീകരിച്ചു.

Read More

ജി സി സി നിവാസികൾക്ക് ടൂറിസ്റ്റ് വിസ വഴി ഉംറയിലേക്കും റൗദ ഷെരീഫിലേക്കും അനുമതി, വിസ ഓൺലൈനായി ലഭിക്കും

ഉംറ നിർവഹിക്കുന്നതിനും, മദിനയിലെ പ്രവാചക പള്ളിയിലെ റൗദഷെരീഫിൽ പ്രാർത്ഥിക്കുവാനുള്ള അവസരമൊരുക്കി സൗദി അറേബ്യ. സൗദി അറേബ്യൻ ടൂറിസ്റ്റ് വിസയിൽ ഉള്ള ജിസിസി നിവാസികൾക്ക് ഇനി മുതൽ ഉംറ നിർവഹിക്കുന്നതിനും, റൗദ ഷെരീഫിൽ പ്രാർത്ഥിക്കുവാനും സാധിക്കും. കോവിഡ് മഹാമാരിയെ തുടർന്ന് നടപ്പിലാക്കിയ പല നിയന്ത്രണങ്ങളും ലഘൂകരിച്ചിട്ടുണ്ട്. ഉംറ ചെയ്യാൻ ആഗ്രഹിക്കുന്ന ജിസിസി നിവാസികൾക്ക് വിസ ഓൺലൈൻ ആയി അപേക്ഷിക്കാമെന്ന് സൗദി വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു. ഇ-വിസ ലഭിച്ചത്തിനു ശേഷം eatmarma അപ്ലിക്കേഷൻ വഴി ഉംറക്കും പ്രാർത്ഥനക്കുമായുള്ള സമയം…

Read More