
സൽമാൻ രാജാവിൻ്റ അതിഥികൾ ; 66 രാജ്യങ്ങളിൽ നിന്നുള്ള 1000 പേർക്ക് ഉംറ തീർത്ഥാടനത്തിന് ക്ഷണം
സൽമാൻ രാജാവിന്റെ അതിഥികളായി 66 രാജ്യങ്ങളിൽ നിന്ന് ആയിരം പേർക്ക് ഉംറ തീർഥാടനം നടത്താൻ അവസരമൊരുക്കി സൗദി അറേബ്യ.എല്ലാ വർഷവും ഇതുപോലെ 1000പേർക്ക് അവസരമൊരുക്കാറുണ്ട്. ഈ വർഷവും അത്രയും പേരെത്തി ഉംറ നിർവഹിക്കും.66 രാജ്യങ്ങളിൽനിന്ന് ഇവർ നാല് ഗ്രൂപ്പുകളായാണെത്തുക. ഇതിനുള്ള അനുമതി സൽമാൻ രാജാവ് നൽകി. മതകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ‘ഖാദിമുൽ ഹറമൈൻ ഹജ്ജ്, ഉംറ, സിയാറ പ്രോഗ്രാമി’ന് കീഴിലാണ് ഈ തീർഥാടകർക്ക് വരാനും കർമങ്ങൾ നിർവഹിക്കാനും സൗകര്യമൊരുക്കുക. തീർഥാടകരുടെ മുഴുവൻ ചെലവുകളും സൗദി ഭരണകൂടമാണ് വഹിക്കുക….