
റമദാനിലെ അവസാനത്തെ 10 ദിവസത്തേക്കുള്ള ഉംറ ബുക്കിംഗ് ആരംഭിച്ചു; മക്കയിൽ വൻ തിരക്ക്
റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ ഉംറ തീർഥാടനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള ബുക്കിംഗ് ആരംഭിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തവക്കൽനാ, നുസുക്ക് ആപ്പുകൾ വഴി പെർമിറ്റുകൾക്ക് അപേക്ഷിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. ബുക്കിംഗ് സമയത്ത് ലഭിക്കുന്ന തീയതിയും സമയവും കൃത്യമായി പാലിക്കാൻ തീർഥാടകർ തയ്യാറാകണമെന്നും അധികൃതർ നിർദ്ദേശിച്ചു. തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിൻറെ ഭാഗമായാണ് ഈ നിർദ്ദേശം. റമദാനിൽ മക്കയിലെ തീർഥാടന കേന്ദ്രങ്ങളിലുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി വൻ പദ്ധതികളാണ് അധികൃതർ നടപ്പാക്കിവരുന്നത്. റമദാനിലേക്കുള്ള ഉംറ ബുക്കിംഗ് ആരംഭിച്ചപ്പോൾ, അവസാനത്തെ…