
ഹജ്ജ്, ഉംറ അപേക്ഷ സ്വീകരിക്കാൻ മുൻകൂർ അനുമതി വേണം
ഹജ്ജ്, ഉംറ തീർഥാടനത്തിനായി ഉപഭോക്താക്കളിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ നിയന്ത്രിക്കുന്നതിന് യു.എ.ഇ ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫേഴ്സ് ആൻഡ് എൻഡോവ്മെന്റ്സ് പുതിയ നിയമം പ്രഖ്യാപിച്ചു. അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെ ഹജ്ജ്, ഉംറ തീർഥാടനത്തിനുള്ള അപേക്ഷ സ്വീകരിക്കാൻ പാടില്ലെന്നാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. തീർഥാടന സേവനങ്ങൾ ദുരുപയോഗം ചെയ്താൽ കനത്ത പിഴ ചുമത്തും. നിയമം ലംഘിക്കുന്ന വ്യക്തികൾ, സംഘടനകൾ, ഓഫിസുകൾ എന്നിവർക്ക് 50,000 ദിർഹം വരെയാണ് പിഴ ചുമത്തുകയെന്ന് അധികൃതർ അറിയിച്ചു. ഹജ്ജ്, ഉംറ…