
ട്വന്റി-20 ലോകകപ്പിലും വിവാദ അംമ്പയറിംഗ് ; ബംഗ്ലദേശിന് നഷ്ടമായത് നിർണായകമായ നാല് റൺസ് വിജയം
ട്വന്റി-20 ലോകകപ്പിൽ ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് മത്സരത്തിൽ വിവാദമായി അമ്പയറുടെ തീരുമാനം. ന്യൂയോർക്കിലെ നസാവു കൗണ്ടി ഇന്റർ നാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന ലോ സ്‌കോറിങ് മാച്ചിൽ നാല് റൺസിനാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്. ഇതിന് പിന്നാലെയാണ് അമ്പയറുടെ തീരുമാനത്തിലെ അതൃപ്തി പരസ്യമാക്കി ബംഗ്ലാദേശ് രംഗത്തെത്തിയത്. 17ആം ഓവറിലായിരുന്നു വിവാദ അമ്പയറിങ് തീരുമാനമുണ്ടായത്. ഓട്‌നീൽ ബാർട്മാൻ എറിഞ്ഞ രണ്ടാംപന്ത് നേരിട്ട മഹ്‌മദുള്ള ലെഗിലേക്ക് ഫ്‌ളിക് ചെയ്തു. പാഡിൽതട്ടി പന്ത് പോയത് വിക്കറ്റ് കീപ്പർക്ക് പിറകിലൂടെ ബൗണ്ടറിയിലേക്ക്. എന്നാൽ പ്രോട്ടീസ് താരത്തിന്റെ എൽ.ബി.ഡബ്ലു…