
52–ാം ദേശീയദിനം ; ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് രണ്ട് യുഎഇഎമിറേറ്റുകൾ
യുഎഇയുടെ 52–ാം ദേശീയദിനം പ്രമാണിച്ച് ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ, റാസൽഖൈമ എമിറേറ്റുകൾ. ഈ മാസം ഒന്നിന് മുൻപ് നടന്ന ഗുരുതരമായ ലംഘങ്ങൾ ഒഴികെയുള്ള എല്ലാവിധ ഗതാഗതലംഘനങ്ങൾക്കും ചുമത്തിയ പിഴകൾക്കാണ് ഉമ്മുൽഖുവൈനും റാസൽഖൈമയും ഇളവ് പ്രഖ്യാപിച്ചത്. ഡിസംബർ ഒന്ന് മുതൽ ജനുവരി ഏഴ് വരെ പിഴ അടയ്ക്കുന്നവർക്കാണ് ഇളവ് ലഭിക്കുകയെന്ന് ഉമ്മുൽഖുവൈൻ പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു. കൂടാതെ, നിശ്ചിത കാലയളവിലേക്ക് വാഹനങ്ങളും ട്രാഫിക് പോയിന്റുകളും പിടിച്ചെടുക്കലും റദ്ദാക്കാനും പൊലീസ് തീരുമാനിച്ചു….