
18 സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സീരിയൽ കില്ലറുടെ പരോൾ ആവശ്യം തള്ളി
പരോൾ അനുവദിക്കണമെന്ന ‘സീരിയൽ കില്ലർ’ ഉമേഷ് റെഡ്ഡിയുടെ ആവശ്യം കർണാടക ഹൈകോടതി തള്ളി. രോഗബാധിതയായ മാതാവിനെ ശുശ്രൂഷിക്കാൻ 30 ദിവസം പരോൾ അനുവദിക്കണമെന്നായിരുന്നു ആവശ്യം. 30 വർഷത്തെ ജീവപര്യന്ത കാലയളവിൽ പരോൾ അനുവദിക്കരുതെന്ന വിചാരണ കോടതി വിധി ചൂണ്ടിക്കാട്ടികൊണ്ടാണ് നടപടി. മുൻ സൈനികൻകൂടിയായ റെഡ്ഡി 18 സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി തെളിഞ്ഞതോടെ ഹൈകോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ, സുപ്രീംകോടതി ഇത് 30 വർഷം ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു. പ്രതിക്ക് രണ്ടു സഹോദരന്മാർ ഉണ്ടെന്നും അതിനാൽ മാതാവിനെ…