മോനേ കുട ‘പാരച്യൂട്ട്’ ആകും…; ഇരുചക്രവാഹനത്തിലെ കുട ചൂടി യാത്ര വേണ്ട

മോനേ കുട ‘പാരച്യൂട്ട്’ ആകും, സൂക്ഷിച്ചോ..! മഴയത്ത് ഇരുചക്രവാഹനത്തിൽ കുട ചൂടി യാത്ര വേണ്ടെന്ന് മോട്ടോർ വാഹനവകുപ്പ്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഇടിയോടു കൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പുമുണ്ട്. ഈ സാഹചര്യത്തിലാണ് മഴക്കാലത്ത് ഇരുചക്രവാഹനയാത്രികർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് എത്തിയത്. സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളിൽ കുട നിവർത്തി ഉപയോഗിച്ചാൽ അപകടമുണ്ടാകും. ‘പാരച്യൂട്ട് എഫക്ട്’ ആണ് ഇതിനു കാരണം. പലയിടങ്ങളിലും വേനൽമഴ പെയ്യുന്നുണ്ട്. അപ്രതീക്ഷിതമായ മഴയിൽനിന്നു രക്ഷപ്പെടാൻ ഇരുചക്രവാഹന യാത്രക്കാർ താത്കാലിക രക്ഷപ്പെടലിനായി കുട…

Read More

ഇരുചക്രവാഹനയാത്രയിൽ കുട പിടിച്ചാല്‍ അപകടം; മുന്നറിയിപ്പുമായി എംവിഡി

മഴക്കോട്ടിന് പകരം കുട പിടിച്ച് ബൈക്ക് ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഓടുന്ന ഇരുചക്രവാഹനങ്ങളിലിരുന്ന് കുട നിവര്‍ത്തി ഉപയോഗിക്കുന്നത് പാരച്ചൂട്ട് എഫക്ട് മൂലം അപകടം സൃഷ്ടിച്ചേക്കാമെന്നാണ് എംവിഡി മുന്നറിയിപ്പ്.  എംവിഡി അറിയിപ്പ്  ”പലയിടങ്ങളിലും വേനല്‍മഴ പെയ്യുകയാണ്. അപ്രതീക്ഷിതമായ മഴയില്‍ നിന്നും രക്ഷപ്പെടാന്‍ ഇരുചക്രവാഹന യാത്രക്കാര്‍ മഴക്കോട്ടിന് പകരം കുട പിടിക്കുന്ന രംഗങ്ങളും റോഡില്‍ കാണുന്നുണ്ട്. ഓടുന്ന ഇരുചക്രവാഹനങ്ങളിലിരുന്നു കുട നിവര്‍ത്തി ഉപയോഗിക്കുന്നത് (അത് ഓടിക്കുന്നയാളായാലും പിറകിലിരിക്കുന്നയാളായാലും) പാരച്ചൂട്ട് എഫക്ട് മൂലം അപകടം സൃഷ്ടിച്ചേക്കാം എന്ന കാര്യം…

Read More

മഹാരാഷ്ട്രയിൽ കുട പിടിച്ച് ബസ് ഓടിക്കുന്ന ഡ്രൈവർ; ദൃശ്യങ്ങൾ ഡ്രൈവർ

മഴയ്ക്കിടെ മേൽക്കൂര ചോർന്നൊലിച്ചതിനെ തുടർന്ന് കുട പിടിച്ച് ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങൾ വൈറലാകുന്നു. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസ് ഡ്രൈവറാണ് ഒരു കൈയിൽ കുടയും പിടിച്ച് ബസ് ഓടിച്ചത്. ഗഡ്ചിറോളി ജില്ലയിലാണ് സംഭവം നടന്നത്. വൈറലായ വിഡിയോ സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് അഹേരി ബസ് ഡിപ്പോ മാനേജർ ചന്ദ്രഭൂഷൺ ഘഗർഗുണ്ടെ പറഞ്ഞു. ബസിന്റെ നമ്പർ പ്ലേറ്റും വിഡിയോയിൽ കാണുന്ന ഡ്രൈവറുടെ മുഖവും വ്യക്തമായി തിരിച്ചറിയാനാകാത്തതിനാൽ, ഡ്രൈവറെ തിരിച്ചറിയാൻ പ്രയാസമാണെന്നും ചന്ദ്രഭൂഷൺ കൂട്ടിച്ചേർത്തു.

Read More