
ഡൽഹി കാലാപ ഗൂഢാലോചന കേസ് ; ഉമർ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി
ഡൽഹി കലാപ ഗൂഢാലോചനക്കേസില്‍ ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി. ബന്ധുവിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ 7 ദിവസത്തെ ജാമ്യമാണ് അനുവദിച്ചത്. സെപ്തംബർ 13 നാണ് ഉമർ ഖാലിദ് ജയിലിലായത്. 4 വർഷവും മൂന്ന് മാസത്തിന് ശേഷമാണ് ഉമർ ഖാലിദിന് ജാമ്യം ലഭിച്ചത്. നിരവധി തവണ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും തള്ളുകയായിരുന്നു. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യുഎപിഎ ചുമത്തിയായിരുന്നു ഉമർ ഖാലിദിൻ്റെ അറസ്റ്റ്. കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുൻ ആം…