‘കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതി ഉണ്ടാകരുത്’: ഉമർ ഫൈസി പറഞ്ഞത് സമൂഹത്തിൽ സ്പർധ വളർത്തുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ഉമർ ഫൈസി മുക്കത്തിനെതിരെ നടപടി വേണമെന്ന് സൂചിപ്പിച്ച് പി കെ കുഞ്ഞാലിക്കുട്ടി. ഉമർ ഫൈസിക്കെതിരെ നടപടി വേണ്ടേയെന്ന ചോദ്യത്തിന് ജനവികാരം സമസ്ത കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രസ്താവന സമൂഹത്തിൽ സ്പർധ വളർത്തുന്നതാണ്. കാര്യങ്ങൾ കൈവിട്ടു പോകുന്ന സ്ഥിതി ഉണ്ടാകരുതെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അതേ സമയം, പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ പരാമർശത്തിൽ സമസ്തയിൽ ഭിന്നത രൂക്ഷമാകുകയാണ്. ഉമർ ഫൈസി മുക്കത്തിനെതിരെ പരസ്യ നീക്കങ്ങളുമായി മറുവിഭാഗം ഇറങ്ങി. സമസ്ത കോ- ഓഡിനേഷൻ കമ്മിറ്റി നാളെ എടവണ്ണപ്പാറയിൽ പൊതുയോഗം വിളിച്ച്…

Read More

‘സാദിഖലി തങ്ങളുടെ ഖാസി സ്ഥാനം ചോദ്യം ചെയ്തത് ശരിയായില്ല’; ഉമർ ഫൈസി മുക്കത്തിനെതിരെ അബ്ദുസമദ് പൂക്കോട്ടൂർ

എല്ലാവരേയും കൂട്ടിയോജിപ്പിച്ചു കൊണ്ടു പോകുന്ന സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനം ഉമർ ഫൈസി മുക്കം ചോദ്യം ചെയ്തത് ശരിയല്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂർ. സമസ്ത ജോയിൻ്റ് സെക്രട്ടറിയായ ഉമർ ഫൈസി മുക്കം സ്ഥാനം മറന്ന് പ്രതികരിക്കുന്നുവെന്നും ജനറൽ സെക്രട്ടറിയെ മറികടന്ന് ജോയിൻ്റ് സെക്രട്ടറി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഉമർ ഫൈസി മുക്കത്തിൻ്റെ പ്രസ്താവന സമൂഹത്തിൽ അനൈക്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തിന് കത്തി വെക്കുന്നതാണ് ഉമർ ഫൈസി മുക്കത്തിൻ്റെ നിലപാടെന്നും ഒരു ജനസദസിൽ പാണാക്കാട് തങ്ങളെ അവഹേളിച്ചത് ശരിയായില്ലെന്നും…

Read More

‘ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട ‘; സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ കെ.എം ഷാജി

സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി. മുസ്ലിം ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ആരും ഇടപെടേണ്ടെന്നും കെ.എം. ഷാജി പറഞ്ഞു.ലീഗിന്‍റെ ജനറൽ സെക്രട്ടറി ആരെന്ന് തീരുമാനിക്കാൻ പാർട്ടിക്ക് സംവിധാനമുണ്ട്. സിറാത്ത് പാലം, കാഫിർ തുടങ്ങിയവയിൽ ഉമർ ഫൈസിയുടെ ഉപദേശം സി.പി.എമ്മിന് സ്വീകരിക്കാമെന്നും കെ.എം. ഷാജി വ്യക്തമാക്കി. ഉത്തരേന്ത്യയിൽ ബി.ജെ.പി ചെയ്യുന്ന ജോലി കേരളത്തിൽ സി.പി.എം ഏറ്റെടുത്തിരിക്കുകയാണ്. വടകരയിൽ ലീഗിന്‍റെ കൊടി കാണുമ്പോൾ ഹാലിളകുന്ന സി.പി.എം ഒരു…

Read More