ആരോ​ഗ്യം വീണ്ടെടുത്ത് ഉമ തോമസ് എംഎൽഎ; മനോധൈര്യം പ്രശംസനീയമെന്ന് ഡോക്ടർ

കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ വിഐപി​ ​ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎ ആരോ​ഗ്യം വീണ്ടെടുത്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വളരെ മോശം അവസ്ഥയിലായിരുന്നു ഉമ തോമസ് എംഎൽഎ ആശുപത്രിയിൽ എത്തിയതെന്ന് റെനൈ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു. അവിടെ നിന്ന് ഒരു ടീം വർക്കിന്റ ഭാഗമായാണ് ഇവിടം വരെ എത്തിയത്. വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നും കുറച്ചു ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടി വരും എന്ന് ഡോക്ടർ…

Read More

രോഗാവസ്ഥയിൽ നിന്നും ഇത്രയും വേഗം പുറത്തുവരാൻ കഴിഞ്ഞത് എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും കാരണം:ചിത്രം പങ്കുവച്ച് ഉമ തോമസ്

ഈയാഴ്ച ആശുപത്രി വിടാനാകുമെന്ന പ്രതീക്ഷ പങ്കുവച്ച് ഉമ തോമസ് എംഎൽഎ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംഎൽഎയുടെ പ്രതികരണം. കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ് ഉമ തോമസ്. ആശുപത്രിയിൽ നിന്നുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. രോഗാവസ്ഥയിൽ നിന്നും ഇത്രയും വേഗം പുറത്തുവരാൻ കഴിഞ്ഞത് എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും കാരണമാണെന്നും ഫേസ്ബുക്കിൽ കുറിച്ചു. ആശുപത്രിയിൽ തന്നെ കാണാൻ എത്തിയ കുട്ടി സന്ദർശകനെയും പരിചയപ്പെടുത്തിയിട്ടുണ്ട്. നെെപുണ്യ സ്കൂളിലെ എൽകെജി വിദ്യാർത്ഥി നഥാനാണ് ഉമ തോമസിനെ കാണാൻ എത്തിയത്….

Read More

ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യ നില മെച്ചപ്പെട്ടു ; വെൻ്റിലേറ്ററിൽ നിന്ന് മാറ്റും

കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് ​ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. വെന്‍റിലേറ്റർ സഹായം പൂർണമായി നീക്കാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ. ആശുപത്രി കിടക്കയിൽ നിന്ന് മക്കൾക്ക് കുറിപ്പ് എഴുതി നൽകിയത് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്‍റെ നല്ല സൂചനയാണെന്ന് ഡോക്ടർമാർ പറയുന്നു. ഓ‍ർമകൾ ബാക്കിയുണ്ട്. മെല്ലെ മെല്ലെ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ്. തലച്ചോറിനുണ്ടായ ക്ഷതം ശരീരത്തെ ബാധിച്ചോ, ഉണ്ടെങ്കിൽ അത് എങ്ങനെയാണ് എന്നതൊക്കെ ക്രമണയേ മനസിലാകൂവെന്നാണ് ഡോക്ടർമാരുടെ പ്രതികരണം. എന്നാൽ ആശുപത്രിക്കിടക്കയിൽ എഴുന്നേറ്റിരുന്ന്…

Read More

ഉമ തോമസിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ട; രണ്ട് ദിവസം കൂടി വെന്റിലേറ്ററിൽ തുടരുമെന്ന് ഡോക്‌ടർമാർ

കലൂരിൽ നൃത്ത പരിപാടിക്കിടെ വീണ്‌ പരിക്കേറ്റ ഉമ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നു. എംഎൽഎയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വെന്റിലേറ്റർ തുടരും. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം മാത്രമേ വെന്റിലേറ്റർ മാറ്റുന്നതിനെ കുറിച്ച് ആലോചിക്കൂ എന്ന നിലപാടിലാണ് ഡോക്ടർമാരുടെ സംഘം. എംഎൽഎയുടെ ആരോഗ്യ സ്ഥിതി വ്യക്തമാക്കി ഇന്ന് രാവിലെ പത്ത് മണിക്ക് പുതിയ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കും. ഗിന്നസ് റെക്കാഡിന്റെ പേരിൽ നടന്ന കൊച്ചിയിലെ നൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ സാമ്പത്തിക…

Read More

കലൂർ അപകടം; നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ: വീഴ്ചയിൽ അന്വേഷണത്തിന് നിർദേശം നൽകി

ഗിന്നസ് റിക്കാർഡിന്‍റെ പേരിൽ നടന്ന കൊച്ചിയിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് പരിക്ക് പറ്റിയ സംഭവവുമായി ബന്ധപ്പെട്ട് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. ഹെൽത്ത് ഇൻസ്പെക്ടർ എം.എൻ നിതയ്ക്കെതിരെയാണ് നടപടി. വീഴ്ചയിൽ അന്വേഷണത്തിന് സെക്രട്ടറിക്ക് നിർദേശവും നൽകിയിട്ടുണ്ട്. ഇത്തരത്തിൽ പരിപാടി സംഘടിപ്പക്കുമ്പോൾ പിപിആർ ലൈസൻസ് ആവശ്യമാണ്. അതിന് നഗരസഭയുടെ റവന്യൂ, ഹെൽത്ത്, എൻജിനീയറിങ് വിഭാഗങ്ങളുടെ അനുമതി വേണം. പരിപാടിയുടെ സംഘാടകർ തലേദിവസമാണ് അനുമതിക്കായി ഹെൽത്ത് ഇൻസ്പക്ടറെ സമീപിച്ചത്. പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലാത്ത പരിപാടിയാണെന്നും സാംസ്കാരിക പരിപാടി മാത്രമാണെന്നും…

Read More

ഉമ തോമസിന്‍റെ ആരോഗ്യനിലമെച്ചപ്പെട്ടു; കണ്ണു തുറന്നു: കൈകാലുകള്‍ അനക്കിയെന്ന് മകൻ

കലൂര്‍ സ്റ്റേഡിയത്തിലെ  ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. രാവിലെ ഉമ തോമസ് കണ്ണു തുറന്നു. കൈകാലുകള്‍ അനക്കി. രാവിലെ ഉമ തോമസിന്‍റെ മകൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഉമ തോമസിനെ കണ്ടു. ഉമ തോമസിനെ കണ്ടശേഷം മകനാണ് അമ്മ കണ്ണു തുറന്നുവെന്നും  കൈ കാലുകള്‍ അനക്കിയെന്നും പറഞ്ഞത്. ഉമ തോമസിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഏറ്റവും പുതിയ വിവരം ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കൽ ബോര്‍ഡ് നൽകും. കണ്ണുകള്‍ തുറന്നതും കൈകാലുകള്‍ അനക്കിയതും…

Read More

കലൂർ സ്റ്റേഡിയം അപകടം; ഉമ തോമസിന്‍റെ ആരോഗ്യ നിലയിൽ മാറ്റമില്ല: മെഡിക്കൽ ബോർഡ് യോഗം ഇന്ന്

കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കൽ ബോർഡ് ചേർന്ന് തുടർ സാഹചര്യം തീരുമാനിക്കും. വെന്‍റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയുമോ എന്ന് മെഡിക്കൽ സംഘം നിരീക്ഷിച്ച് വരികയാണ്. തലച്ചോറിനുണ്ടായ ക്ഷതവും ശ്വാസകോശത്തിനുണ്ടായ പരിക്കും ഗുരുതരമായതിനാൽ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാരുടെ പ്രതികരണം. ശ്യാസകോശമടക്കമുളള മറ്റ് ആന്തരികാവയവങ്ങൾ സുഖം പ്രാപിക്കുന്ന മുറയ്ക്കേ തലച്ചോറിലെ പരുക്ക് കുറയു എന്നതിനാൽ ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ സമയമെടുക്കുമെന്നാണ് നിലവിലെ…

Read More

ഉമ തോമസ് വെന്‍റിലേറ്ററിൽ തുടരും; ശ്വാസകോശത്തിലെ ചതവുകൾ ഗുരുതരം

കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎ വെന്‍റിലേറ്ററിൽ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ. അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെങ്കിലും നേരത്തെയുണ്ടായിരുന്നതിൽ നിന്ന് കാര്യമായ മാറ്റമുണ്ടെന്നും മെഡിക്കൽ സംഘം പറഞ്ഞു. ഇന്ന് രാവിലെ നടത്തിയ സിടി സ്കാൻ പരിശോധനയിൽ തലയുടെ പരിക്കിന്‍റെ അവസ്ഥ കൂടുതൽ ഗുരുതരമായിട്ടില്ലെന്ന് റിനെ മെഡിസിറ്റിപുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകള്‍ അൽപ്പം കൂടിയിട്ടുണ്ട്. വയറിന്‍റെ സ്കാനിലും കൂടുതൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. രോഗിയുടെ…

Read More

വിനായകന് സ്റ്റേഷന്‍ ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഉമ തോമസ്

നടന്‍ വിനായകന് സ്റ്റേഷന്‍ ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഉമ തോമസ് എംഎല്‍എ. സഖാവായത് കൊണ്ടാണോ വിനായകന് ഇളവെന്ന് ഉമ തോമസ് ചോദിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട സംഭവമായിരുന്നു. വിനായകന് ജാമ്യം നല്‍കാന്‍ ക്ലിഫ് ഹൗസില്‍ നിന്ന് നിര്‍ദേശമുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.   പൊലീസ് സ്റ്റേഷനിൽ വിനായകൻ നടത്തിയത് ലജ്ജാകരമായ ഇടപെടലാണ്. പൊലീസിനെ ചീത്ത വിളിച്ച വിനായകനെതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിനായകന് സഖാവ് എന്ന നിലയിൽ പരിഗണന കിട്ടുന്നു. ഇത് സമൂഹത്തിന് മോശം…

Read More