ബിജെപി ബന്ധമുള്ള പാർട്ടിയായി ഇടതുമുന്നണിയിൽ തുടരാനാകില്ല; ജനതാദള്‍ എസിന് കേരളത്തില്‍ മുന്നറിയിപ്പു നല്‍കി സിപിഎം

കേന്ദ്രത്തില്‍ എന്‍ഡിഎയുടെ ഭാഗമായ ജനതാദള്‍ എസിന് കേരളത്തില്‍ മുന്നറിയിപ്പു നല്‍കി സിപിഎം. ബിജെപി ബന്ധമുള്ള പാർട്ടിയായി ഇടതുമുന്നണിയിൽ തുടരാനാകില്ലെന്ന് സിപിഎം വ്യക്തമാക്കി. ഈ വിഷയത്തിൽ അടിയന്തിരമായി പ്രശ്നപരിഹാരം ഉണ്ടാകണമെന്ന് ജെഡിഎസ് സംസ്ഥാന നേതൃത്വത്തോട് സിപിഎം നിർദേശിച്ചു. കേരളം ഭരിക്കുന്നത് എന്‍ഡിഎ ഇടതുമുന്നണി സഖ്യകക്ഷി സര്‍ക്കാരെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സിപിഎം നിർദേശത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്നപരിഹാരത്തിനായുള്ള നീക്കങ്ങളിലേക്ക് ജെഡിഎസ് നീങ്ങി. ഒക്ട‌ോബർ ഏഴിന് ജെഡിഎസ് സംസ്ഥാന നേതൃയോഗം എറണാകുളത്ത് ചേരുന്നുണ്ട്. ഇതിന് മുൻപ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള ശ്രമങ്ങളും…

Read More

ഗവ‍ർണറുടെ അന്ത്യശാസനം തള്ളി വിസിമാർ

ഗവ‍ർണറുടെ അന്ത്യശാസനം തള്ളി എംജി സ‍ർവകലാശാല വൈസ് ചാൻസല‍ർ ഡോ.സാബു തോമസ്. ഇന്ന് രാജി ഇല്ലെന്ന് ​സാബു തോമസ് പറഞ്ഞു. ​ഗവ‍ർണറുടെ നിർദ്ദേശത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും എംജി സ‍ർവകലാശാല വൈസ് ചാൻസല‍ർ പറഞ്ഞു.  ഗവർണറുടെ കത്തിനെ കുറിച്ച് പഠിച്ച ശേഷം തീരുമാനം എടുക്കും. മന്ത്രിയുമായി സംസാരിച്ചിട്ടില്ല. പ്രശ്നങ്ങൾ പരിഹരിക്കും. സർവകലാശാല ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കണം എന്നാണ് തന്റെ ആഗ്രഹം. ഇന്ന് അവധി ദിനമായതു കൊണ്ട് യൂണിവേഴ്സിറ്റിയിൽ പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. നിലവിലെ പ്രതിസന്ധികൾ ഒന്നും സർവകലാശാലയിലെ അക്കാദമിക് പ്രവർത്തനങ്ങളെ…

Read More