കാട്ടാന മാട്ടറ ചോയിമടയിലെ തോട്ടത്തിൽ തുടരുന്നു; വനംവകുപ്പ് നിരീക്ഷണത്തിൽ

കണ്ണൂർ ഉളിക്കലിൽ ഇറങ്ങിയ കാട്ടാന നാട്ടിൽ തന്നെയെന്ന് സംശയം. വനാതിർത്തിയിൽ എത്തിയ ആന രാത്രി വീണ്ടും ജനവാസ മേഖലയിലൂടെ സഞ്ചരിച്ചതായാണ് വിവരം. കാട്ടാന ഇപ്പോഴുള്ളത് മാട്ടറ ചോയിമടയിലെ തോട്ടത്തിലെന്നാണ് നിഗമനം. ഇതും കാടിനോട് ചേർന്ന പ്രദേശമാണ്. വെളിച്ചം വീണാൽ കൃത്യമായി അറിയാമെന്നാണ് വനം വകുപ്പ് പറയുന്നത്. ആനയെ നിരീക്ഷിച്ചു വരികയാണ്.   

Read More