
‘തഗ് ലൈഫ്’ പ്രേക്ഷകരെ ത്രസിപ്പിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍റെ മണിരത്‌നം ചിത്രത്തിന്‍റെ ടൈറ്റില്‍ റിലീസായി
മൂന്നര പതിറ്റാണ്ടുകളുടെ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ഉലകനായകന്‍ കമല്‍ഹാസന്‍ മണിരത്‌നം കൂട്ടുകെട്ടില്‍ രൂപം കൊള്ളുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ അതി ഗംഭീരമായ ടൈറ്റില്‍ അന്നൗണ്‍സ്‌മെന്റ് വിഡിയോയില്‍ കൂടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രേക്ഷകരിലേക്കെത്തിയത്. ‘തഗ് ലൈഫ്’ എന്നാണ് ആരാധകര്‍ ഏറെ കാത്തിരുന്ന കമല്‍ഹാസന്‍ മണിരത്‌നം ചിത്രത്തിന്റെ പേര്. ‘രംഗരായ സത്യവേല്‍നായകന്‍’ എന്നാണ് ഉലകനായകന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കമല്‍ഹാസന്റെ അറുപത്തി ഒന്‍പതാമത് ജന്മദിനത്തിന് മുന്നെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നടന്നത്….