
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്ത് യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി; മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച അവസാനിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുക്രൈൻ പ്രസിഡൻറ് വ്ളോദിമിർ സെലൻസ്കിയുമായുള്ള കൂടിക്കാഴ്ച അവസാനച്ചു. 3 മണിക്കൂർ നീണ്ടു നിന്ന കൂടിക്കാഴ്ചയാണ് അവസാനിച്ചത്. വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും യുക്രൈനും തീരുമാനിച്ചു. ഇന്ത്യ – യുക്രൈൻ സഹകരണം ശക്തമാക്കാനുള്ള 4 കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പു വച്ചു. കരാറുകൾ സംബന്ധിച്ച വിവരങ്ങൾ സംയുക്ത വാർത്താക്കുറിപ്പിലൂടെ വൈകാതെ പുറത്തുവിടും. റഷ്യമായുള്ള യുദ്ധം തുടരുന്നതിനിടെ യുക്രൈനിലെത്തിയ മോദിയെ കെട്ടിപ്പിടിച്ചാണ് പ്രസിഡൻറ് സെലൻസ്കി സ്വീകരിച്ചത്. ഈ ചിത്രം സോഷ്യൽ മീഡിയയിലടക്കം വലിയ തോതിൽ പ്രചരിക്കുന്നുണ്ട്….