യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്‌നില്‍

യുക്രെയ്നിൽ അപ്രതീക്ഷിത സന്ദർശനം നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ ഒന്നാം വാർഷികത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് സന്ദർശനം. പോരാട്ടത്തിന്റെ അവസാന നിമിഷം വരെ യുക്രെയ്നുള്ള യുഎസ് പിന്തുണ പരസ്യമായി പ്രഖ്യാപിച്ചാണ് ബൈഡൻ അപ്രതീക്ഷിതമായി യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തിയത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയാണ്. യുക്രെയ്നിലെ റഷ്യയുടെ യുദ്ധം മാനവരാ‌ശിക്കെതിരായ കുറ്റകൃത്യമാണെന്ന് ആരോപിച്ച യുഎസ്, റഷ്യയെ സഹായിക്കുന്നതിന് എതിരെ ചൈനയ്ക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ പ്രശ്നം കൂടുതൽ…

Read More

ക്രിസ്മസ് ആഘോഷത്തിനായി യുക്രെയ്ൻ അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് പുട്ടിൻ

ക്രിസ്മസ് ആഘോഷത്തിനായി യുക്രെയ്ൻ അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ. പാട്രിയാർക്ക് കിറിലിന്റെ അഭ്യർഥന മാനിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കാൻ പ്രതിരോധ മന്ത്രാലയത്തിന് നിർദേശം നൽകിയെന്ന് പുട്ടിൻ പറഞ്ഞു. അതിർത്തിയിൽ മുഴുവനും വെടിനിർത്തിൽ നടപ്പാക്കണം. അതിർത്തി പ്രദേശങ്ങളിൽ നിരവധി ഓർത്തഡോക്‌സ് വിഭാഗക്കാർ താമസിക്കുന്നതിനാൽ യുക്രെയ്ൻ സൈന്യവും വെടിനിർത്തലിന് തയാറാകണം. ക്രിസ്മസ് ദിനത്തിൽ വിശ്വാസികൾക്ക് അനുഷ്ഠാനങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുക്കണമെന്നും പുട്ടിൻ ആവശ്യപ്പെട്ടു.  ജനുവരി 6 മുതൽ 7 വരെയാണ് റഷ്യൻ ഓർത്തഡോക്‌സ് സഭ ക്രിസ്മസ് ആഘോഷിക്കുന്നത്. പ്രാദേശിക…

Read More

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ പ്രതിപക്ഷം എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തത് ശരിയല്ലെന്നും വി.ഡി.സതീശന്‍. ……………………………. നോട്ട് നിരോധനം സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ 2016ലെ തീരുമാനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തോടും റിസര്‍വ് ബാങ്കിനോടും സുപ്രീം കോടതി നിര്‍ദ്ദേശം. 1000, 500 നോട്ടുകള്‍ അസാധുവാക്കിയത് സംബന്ധിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. 2016 നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീം…

Read More

റഷ്യ-യുക്രൈൻ യുദ്ധം, പൗരന്‍മാര്‍ പൂര്‍ണ വിവരങ്ങള്‍ എംബസിയെ അറിയിക്കണമെന്ന് ഇന്ത്യന്‍ എംബസി

യുക്രൈനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യന്‍ എംബസി. റഷ്യ യുദ്ധം കടുപ്പിച്ച സാഹചര്യത്തിലാണ് എംബസി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. യുക്രൈന്‍ സര്‍ക്കാരും തദ്ദേശ ഭരണകൂടങ്ങളും നല്‍കുന്ന സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇന്ത്യന്‍ പൗരന്‍മാര്‍ താമസ സ്ഥലമടക്കമുള്ള പൂര്‍ണ വിവരങ്ങള്‍ എംബസിയെ അറിയിക്കണം. യുക്രൈനിലേക്കും യുക്രൈനിനികത്തും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അതിനിടെ യുക്രൈന്‍ തലസ്ഥാന നഗരമായ കീവില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു….

Read More

യുക്രെയ്നെതിരെ ആക്രമണം കടുപ്പിച്ച്‌ റഷ്യ

യുക്രെയ്നെതിരെ ആക്രമണം കടുപ്പിച്ച്‌ റഷ്യ. യുക്രെയ്നിന്റെ തലസ്ഥാനമായ കീവിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും റഷ്യ മിസൈല്‍ ആക്രമണം ശക്തമായി തുടരുകയാണ്. ആക്രമണത്തില്‍ എട്ട് പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തെ തുടച്ചുമാറ്റാനുള്ള ശ്രമമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്ലാഡിമര്‍ സെലന്‍സ്കി പറഞ്ഞു. രാവിലെ എട്ട് മണിയോടെയാണ് യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ ആക്രമണം നടത്തിയത്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തലസ്ഥാന നഗരം ആക്രമിക്കപ്പെടുന്നത്. മിസൈല്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്ന് കീവ് ഗവ‍ര്‍ണര്‍ സ്ഥിരീകരിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥിതി…

Read More