എന്തൊരു നാറ്റക്കേസ്..!; 15,000 രൂപയ്ക്ക് പലചരക്ക് ഓർഡർ ചെയ്തു; കിട്ടിയതോ മനുഷ്യമലം

ഓൺലൈനിൽ സാധനങ്ങൾ ഓർഡർ ചെയ്യുന്നതും സാധനങ്ങൾ തെറ്റായി ലഭിക്കുന്നതും സർവസാധാരണമാണ്. ഇത്തരം സാഹചര്യങ്ങളിൽ സാധനങ്ങൾ മാറ്റിക്കൊടുക്കുകയോ, പണം തിരികെ നൽകുകയോ ആണ് ചെയ്യുക. എന്നാൽ, ഓർഡർ ചെയ്ത സാധനങ്ങൾക്കു പകരം അറപ്പുളവാക്കുന്ന സാധനങ്ങൾ ലഭിച്ചാലോ. അത്തരമൊരു മോശം സംഭവം കഴിഞ്ഞദിവസം ലണ്ടനിൽ സംഭവിച്ചു. ഇംഗ്ലണ്ടിലെ ബ്ലാക്ക്ബേണിൽ താമസക്കാരനായ ഫിൽ സ്മിത്ത് എന്ന 59കാരനാണ് ഓൺലൈൻ കന്പനിയിൽനിന്ന് ഏറ്റവും മോശം അനുഭവമുണ്ടായത്. 186 ഡോളറിനാണ് (ഏകദേശം 15,500 രൂപ) സ്മിത്ത് വീട്ടുസാധനങ്ങൾ ഓർഡർ ചെയ്തത്. പാഴ്‌സൽ എത്തി തുറന്നുനോക്കിയപ്പോൾ…

Read More

ഇന്ത്യൻ വിരുദ്ധ റാലിക്ക് ആഹ്വാനം ചെയ്ത് ഖലിസ്ഥാൻ അനുകൂലികൾ ; റാലി ഈ മാസം 8ന് ലണ്ടനിൽ

ഈ മാസം എട്ടിനാണ് ലണ്ടനിൽ ഇന്ത്യ വിരുദ്ധ റാലിക്ക് ഖാലിസ്താന്‍ അനുകൂലികൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആസ്ഥാനത്തിനു മുന്നിലാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. ‘കില്‍ ഇന്ത്യ’ എന്ന പേരില്‍ പോസ്റ്ററുകളും ബാനറുകളും ഖാലിസ്താന്‍ അനുകൂലികൾ പ്രചരിപ്പിക്കുന്നുണ്ട്. അജ്ഞാത ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണ് പ്രചാരണം പത്തിൽ താഴെ മാത്രം ഫോളോവേഴ്സുള്ള അക്കൗണ്ടുകൾ 2023 ജൂണിൽ സൃഷ്ടിച്ചവയാണ്. കഴിഞ്ഞ ദിവസമാണ് ട്വിറ്ററിലൂടെയുള്ള ഇന്ത്യൻ വിരുദ്ധ പ്രചാരണം തുടങ്ങിയത്. ”ഖാലിസ്താന്‍, ‘കില്‍ ഇന്ത്യ’ റാലീസ് 8 ജൂലായ് ടു…

Read More

ബിബിസി ഓഫിസിലെ റെയ്ഡ്: സസൂക്ഷ്മം നിരീക്ഷിക്കുന്നുവെന്ന് യുകെ സർക്കാർ

ബ്രിട്ടിഷ് മാധ്യമമായ ബിബിസിയുടെ ഇന്ത്യയിലെ ഓഫിസിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളെക്കുറിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുകെ സർക്കാർ. സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സർക്കാരിനു പുറമേ ബിബിസിയും നടപടികളോടു പ്രതികരിച്ചു. ഡൽഹി, മുംബൈ നഗരങ്ങളിലെ പരിശോധനകളോടു പൂർണമായും സഹകരിക്കുന്നതായി ബിബിസി അറിയിച്ചു. ട്വീറ്റിലൂടെയായിരുന്നു ബിബിസിയുടെ പ്രതികരണം. രാജ്യാന്തര നികുതിയടക്കമുള്ള ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളിൽ ‘സർവേ’ നടത്തിയെന്നാണ് ആദായനികുതി വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം. റെയ്ഡല്ല, സർവെയാണ് നടത്തിയതെന്നാണ് നികുതി…

Read More

യുകെ കെയർഹോമിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് അടിമപ്പണി; 5 മലയാളികൾ അറസ്റ്റിൽ

നോർത്ത് വെയിൽസിലെ കെയർഹോമുകളിൽ അൻപതോളം ഇന്ത്യൻ വിദ്യാർഥികളെ ശമ്പളമില്ലാതെ അടിമപ്പണി ചെയ്യിച്ച 5 മലയാളികളെ യുകെ സർക്കാർ ഏജൻസി അറസ്റ്റ് ചെയ്തു. കെണിയിൽപെട്ട വിദ്യാർഥികളിലും മലയാളികളുണ്ട്.  നോർത്ത വെയിൽസിൽ കെയർ ഹോമുകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന മലയാളികളായ മാത്യു ഐസക് (32), ജിനു ചെറിയാൻ(30), എൽദോസ് ചെറിയാൻ(25), എ‍ൽദോസ് കുര്യച്ചൻ (25), ജേക്കബ് ലിജു (47) എന്നിവരാണ് അറസ്റ്റിലായത്. തൊഴിൽ ചൂഷണം സംബന്ധിച്ച വിവരങ്ങൾ സമാഹരിക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്ന ഗാങ്മാസ്റ്റേഴ്സ് ആൻഡ് ലേബർ എബ്യൂസ് അതോറിറ്റി ഇവർക്കെതിരെ…

Read More