
ഒസാമ ബിൻ ലാദന്‍റെ പേരിൽ ബിയർ; “ഭീകരനാണിവൻ കൊടും ഭീകരൻ’…; യുകെ ബിയർ വൻ ഹിറ്റ്..!
ലോകത്തെ വിറപ്പിച്ച കൊടും ഭീകരൻ ഒസാമ ബിൻ ലാദന്‍റെ പേരിൽ ബിയർ പുറത്തിറക്കിയിരിക്കുന്നു യുകെ ലിങ്കൺഷെയറിലെ മൈക്രോ ബ്രൂവറി. ചക്രവർത്തിമാരുടെ പേരുകളിൽ വിവിധതരം മദ്യം പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് തീവ്രവാദിയുടെ പേരിൽ മദ്യം വിപണിയിലെത്തുന്നത്. “ഒസാമ ബിൻ ലാഗർ’ എന്നാണ് ബിയറിന്‍റെ പേര്. അൽ ഖ്വയ്ദയുടെ സ്ഥാപകനായ ലാദന്‍റെ പേരിൽ പുറത്തിറങ്ങിയ ബിയർ യുവാക്കൾക്കിടയിൽ മാത്രമല്ല, സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാ പ്രായക്കാർക്കും പ്രിയങ്കരമായി മാറിയിരിക്കുന്നു. മികച്ച രുചിയും അനുഭൂതിയുമാണ് ബിയർ ജനപ്രിയമാകാൻ കാരാണം. ബിയർ വൈറലായതിനെത്തുടർന്ന് ധാരാളം പേരാണ്…