രാജ്യത്ത് വ്യാപക റെയ്ഡ്; അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ നടപടികളുമായി യുകെ

രാജ്യത്തെ അനധികൃത കുടിയേറ്റം തടയാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി യുകെ ഗവണ്‍മെന്‍റ്.  അനധികൃതമായി കുടിയേറി, നിയമ വിരുദ്ധമായി തൊഴില്‍ ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ലേബര്‍ പാര്‍ട്ടി ഗവണ്‍മെന്‍റ് രാജ്യത്ത് വ്യാപക റെയ്ഡ് നടത്തി.  ഇന്ത്യന്‍ റെസ്റ്റോറെന്‍റുകള്‍, കോഫി ഷോപ്പുകള്‍, കാര്‍വാഷ് സെന്‍ററുകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടന്നത്. രാജ്യത്ത് കുടിയേറ്റ നിയമങ്ങള്‍ മാനിക്കുകയും പാലിക്കപ്പെടുകയും വേണം. നിരവധിയാളുകള്‍ അനധികൃതമായി കുടിയേറുകയും നിയമ വിരുദ്ധമായി ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്.  ഇങ്ങനെ അനധികൃതമായി ജോലിക്കെത്തുന്നവര്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. ഇതിനെതിരെ നടപടികള്‍…

Read More

ബംഗ്ലാദേശിൽ അഴിമതി ആരോപണം; ഷെയ്ഖ് ഹസീനയുടെ മരുമകൾ യുകെ മന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ചു

യുകെ സാമ്പത്തിക സേവന- അഴിമതി വിരുദ്ധ വകുപ്പ് മന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ച് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മരുമകൾ തുലിപ് സിദ്ദിഖ്. ഹസീന നടത്തിയ അഴിമതികളുടെ പങ്ക് തുലിപിനും ലഭിച്ചിട്ടുണ്ടെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് വിമർശിച്ചതിന് പിന്നാലെയായിരുന്നു രാജി. ജനുവരി പതിനാലിനായിരുന്നു തുലിപ് സിദ്ദിഖ് രാജി സമർപ്പിച്ചത്. ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന നടത്തിയ ‘പകൽ കൊള്ള’യുടെ പ്രയോജനം തുലിപ് സിദ്ദിഖ് പറ്റിയിട്ടുണ്ടെന്നും അതിന് മാപ്പ് പറയണമെന്നുമായിരുന്നു മുഹമ്മദ് യൂനുസിന്റെ ആവശ്യം. ആരോപണങ്ങളെല്ലാം…

Read More

നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ്; രാജ്യത്തെത്തി‌യാൽ അറസ്റ്റ് ചെയ്യുമെന്ന സൂചനയുമായി യുകെ

അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി യു.കെയിലെത്തിയാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചന നല്‍കി യു.കെ.സര്‍ക്കാര്‍. യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി.) വ്യാഴാഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇസ്രയേല്‍ മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനെതിരേയും അറസ്റ്റ് വാറന്റുണ്ട്. ഗാസയിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം ബോധപൂര്‍വം നിഷേധിച്ച്, നെതന്യാഹുവും ഗാലന്റും യുദ്ധക്കുറ്റം ചെയ്‌തെന്ന് മൂന്നംഗ ജഡ്ജിങ് പാനല്‍ ഏകപക്ഷീയമായി വിധിച്ചു. ഗാസയില്‍…

Read More

ഇറാനെതിരെ പുതിയ ഉപരോധം ഏർപ്പെടുത്തി ബ്രിട്ടൻ; റഷ്യയ്ക്ക് ബാലിസ്റ്റിക് മിസൈലുകളും മറ്റ് ആയുധങ്ങളും നൽകി

ഇറാനെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി ബ്രിട്ടൻ. യുക്രെയ്നെതിരെയുള്ള യുദ്ധത്തിൽ ഉപയോഗിക്കാൻ റഷ്യയ്ക്ക് ബാലിസ്റ്റിക് മിസൈലുകളും മറ്റ് ആയുധങ്ങളും നൽകിയതിനാണ് ഇറാനെതിരെ യുകെയുടെ നടപടി. ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ സെപ്റ്റംബറിൽ ഇറാനെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ തുടർച്ചയാണ് പുതിയ ഉപരോധം. ആയുധങ്ങൾ കൈമാറാൻ സഹായിച്ച ഇറാന്റെ ദേശീയ വിമാനക്കമ്പനിയുടെയും സർക്കാർ ഉടമസ്ഥതയിലുള്ള ഷിപ്പിങ് കമ്പനിയുടെയും ആസ്തികൾ മരവിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനിൽ നിന്ന് മിസൈലുകൾ എത്തിച്ച പോർട്ട് ഒല്യ 3 എന്ന റഷ്യൻ ചരക്കു കപ്പലിനെതിരെയും ഉപരോധം…

Read More

നഴ്സിംഗ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണു; പരിക്കേറ്റ മലയാളി യുകെയിൽ മരണപ്പെട്ടു

യുകെയില്‍ നഴ്സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തിന്‍റെ ലോഫ്റ്റില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ മലയാളി മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശി അബിന്‍ മത്തായി (41) ആണ് മരിച്ചത്. ലങ്കാഷെയറിന് സമീപം ബ്ലാക്ബേണിലെ നഴ്സിങ് ഹോമിലെ ജോലിക്കിടെയാണ് സംഭവം ഉണ്ടായത്. നഴ്സിങ് ഹോമിലെ മെയിന്‍റനന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു അബിന്‍. ഇതിനിടെ ലോഫ്റ്റില്‍ റിപ്പയര്‍ ജോലിക്ക് കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ അബിന്‍റെ തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് മരണം. മൂന്ന് ദിവസം…

Read More

മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു

യുകെയില്‍ നഴ്സായ മലയാളി യുവതി മരിച്ചു. കൊല്ലം തിരുമുല്ലവാരം സ്വദേശിനിയായ നിര്‍മല നെറ്റോ ആണ് മരിച്ചത്. 37 വയസായിരുന്നു കാന്‍സര്‍ രോഗബാധിതയായിരുന്നു നിർമല. കീമോ തെറാപ്പി അടക്കം ചികിത്സ നടക്കുന്നതിനിടെ പെട്ടെന്ന് ആരോഗ്യ നില വഷളാകുകയും ശനിയാഴ്ച രാത്രി 9 മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു. 2017ലാണ് നിര്‍മല യുകെയിലെത്തിയത്. യുകെയില്‍ സ്‌റ്റോക്ക്പോര്‍ട്ട് സ്‌റ്റെപ്പിങ് ഹില്‍ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. കാൻസർ കണ്ടെത്തി ചികിത്സ ആരംഭിച്ചതിനാൽ 2022 വരെ മാത്രമാണ് നിര്‍മല ജോലി ചെയ്തിരുന്നത്. അവിവാഹിതയാണ്….

Read More

യു.കെയിൽ ഒമാന്റെ ടൂറിസം കാമ്പയിന് തുടക്കം

ഒമാനിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളെ ആകർഷിക്കാൻ കാമ്പയിന് തുടക്കം കുറിച്ച് ഒമാൻ ടൂറിസം മന്ത്രാലയം. യു.കെ തലസ്ഥാനമായ ലണ്ടനിലാണ് മന്ത്രാലയം കാമ്പയിൻ ആരംഭിച്ചത്. സുൽത്താനേറ്റിന്റെ തനതായ പൈതൃകവും വൈവിധ്യമാർന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ബ്രിട്ടീഷ് പൗരന്മാർക്ക് പരിചയപ്പെടുത്താനാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്. ഈ ആഴ്ച്ച ആരംഭിച്ച കാമ്പയിൻ നവംബർ 18 വരെ തുടരും.

Read More

കുടിയേറ്റവിരുദ്ധ കലാപം; യുകെ സന്ദർഷിക്കുന്ന ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ ഹൈക്കമ്മീഷൻ

കലാപങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിട്ടൺ സന്ദർഷിക്കുന്ന ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. ബ്രിട്ടണിലെ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഏജൻസികളുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും ഹൈക്കമ്മീഷൻ അറിയിച്ചു. അടിയന്തിര സമാഹചര്യങ്ങളിൽ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാമെന്നും പ്രസ്താവനയിൽ അറിയിച്ചു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ ഇന്ത്യൻ സംഘടനകൾ ഹെൽപ്പ്ലൈനുകൾ ആരംഭിച്ചിട്ടുണ്ട്. യു.കെയിൽ പടർന്നുപിടിച്ച കുടിയേറ്റ വിരുദ്ധകലാപം രൂക്ഷമായതോടെ തീവ്രവലതുപക്ഷ കലാപകാരികൾ കഴിഞ്ഞ ദിവസം നിരവധി കടകൾക്ക് തീയിടുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നു. ഇതോടെ അക്രമാസക്തരായ കലാപകാരികൾക്ക് ശക്തമായ താക്കീത് നൽകാൻ പ്രധാനമന്ത്രി കെയർ…

Read More

പശ്ചിമേഷ്യയിൽ യുദ്ധഭീതി; പൗരന്മാരോട് ലെബനൻ വിടാൻ നിർദ്ദേശിച്ച് യുഎസും യുകെയും

പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാരോട് ലെബനൻ വിടാൻ നിർദ്ദേശിച്ച് യുഎസും യുകെയും. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധം എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നിർദ്ദേശം.ചില വിമാനക്കമ്പനികൾ രാജ്യത്ത് പ്രവർത്തനം നിർത്തിവച്ചിട്ടുണ്ടെങ്കിലും, വിമാനങ്ങൾ ഇപ്പോഴും ലഭ്യമാണെന്നും പൗരന്മാർ പശ്ചിമേഷ്യൻ രാജ്യം വിടാൻ ലഭ്യമായ ഏത് വിമാനവും ബുക്ക് ചെയ്യണമെന്നും ലെബനനിലെ യുഎസ് എംബസി അറിയിച്ചു. ലെബനനിലുള്ള എല്ലാ ബ്രിട്ടീഷ് പൗരന്മാരോടും ഉടൻ പോകാൻ യുകെ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ‘പിരിമുറുക്കങ്ങൾ ഉയരുകയാണ്, സ്ഥിതിഗതികൾ അതിവേഗം…

Read More

16 വയസില്‍ താഴെ പ്രായമുള്ളവര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും വിലക്കാന്‍ ഒരുങ്ങി യുകെ

16 വയസില്‍ താഴെ പ്രായമുള്ളവര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും വിലക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് യുകെ. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ ഇതിനായി നിയമം നടത്തിയേക്കും . പതിനാറ് വയസില്‍ താഴെയുള്ള കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ട് എന്നാണ് യുകെ എഡ്യുക്കേഷന്‍ സെലക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്ന് ബിബിസിയുടെ വാര്‍ത്തയില്‍ പറയുന്നു. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ ഫോണ്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഇംഗ്ലണ്ടില്‍ ഈ വര്‍ഷാദ്യം നടപ്പിലാക്കിയ സര്‍ക്കാര്‍ നിര്‍ദേശം വലിയ ചര്‍ച്ചയായിരുന്നു. ഇംഗ്ലണ്ടില്‍ ഇത്തരം നടപടികള്‍…

Read More