
നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയെ മദ്യം നല്‍കി ബലാത്സംഗം ചെയ്തു, സഹായിക്കാതെ വിഡിയോ ചിത്രീകരിച്ച് വഴിയാത്രക്കാര്‍
മധ്യപ്രദേശിലെ ഉജ്ജയിനിയിലെ തിരക്കേറിയ ഫുട്പാത്തില്‍ പട്ടാപ്പകല്‍ സ്ത്രീയെ ബലാത്സംഗം ചെയ്തു. യുവതിയെ നിര്‍ബന്ധിച്ച് മദ്യം നല്‍കിയ ശേഷം പൊതു നിരത്തില്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടു. ഉപജീവനത്തിനായി പഴയ തുണികളും മറ്റും വിറ്റ് ജീവിക്കുന്ന സ്ത്രീയെ ലോകേഷ് എന്നയാളാണ് പട്ടാപ്പകല്‍ തിരക്കേറിയ നഗരമായ ഉജ്ജയിനിയില്‍ ബലാത്സംഗത്തിനിരയാക്കിയത്. ഞെട്ടിപ്പിക്കുന്ന സംഭവം നടന്നിട്ടും ഇതുവഴി പോയ ആരും അവരെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. എല്ലാവരും സംഭവത്തിന്റെ വിഡിയോ ചിത്രീകരിക്കാനാണ് ശ്രദ്ധിച്ചത്.ഒരു വര്‍ഷം മുമ്പ് ഉജ്ജയിയിനിയില്‍ മാനസിക വൈക്യലമുള്ള…