നിറത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടു; താനൊരു വിരൂപനായ നടനാണെന്ന് നവാസുദ്ദീന്‍ സിദ്ദീഖി
ബോളിവുഡില്‍ ക്യാരക്ടര്‍ റോളുകളിലൂടെ ശ്രദ്ധേയനായ നടനാണ് നവാസുദ്ദീന്‍ സിദ്ദീഖി. ചെറിയ കഥാപാത്രമാണെങ്കിലും സൂക്ഷ്മവും വ്യത്യസ്തവുമായ അഭിനയം കൊണ്ട് ആ വേഷത്തെ മികവുറ്റതാക്കുന്ന നടന്. എന്നാല്‍ എല്ലാവരാലും അംഗീകരിക്കപ്പെടുന്ന പുതിയ കാലത്തില്‍ നിന്നും അവഗണനയുടെ ഒരു പഴയകാലം തനിക്കുണ്ടായിരുന്നുവെന്ന് പറയുകയാണ് താരം. നിറത്തിന്റെയും രൂപത്തിന്റെയും പേരില്‍ വിവേചനം അനുഭവിച്ചിരുന്നുവെന്നും ആളുകള്‍ തന്നെ വെറുത്തിരുന്നുവെന്നും സിദ്ദീഖി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ”നമ്മുടെ രൂപം കാരണം ചിലര്‍ ഞങ്ങളെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഒരു പക്ഷെ നമ്മുടെ മുഖം ഇങ്ങനെ ആയത്…