സംസ്ഥാനത്ത് യുജിസി നിയമലംഘനങ്ങൾ തുടർക്കഥ; കോടതിയിൽ ചോദ്യം ചെയ്യുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

യുജിസി വ്യവസ്ഥകൾ ലംഘിച്ച് പ്രിൻസിപ്പൽ പ്രൊഫസർ തസ്തികകളിലേക്ക് നിയമനവും പ്രമോഷനുകളും നൽകുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ തുടർക്കഥയാകുന്നു. ഇടതുപക്ഷ അധ്യാപക സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങി സംസ്ഥാന ഉന്നതല വിദ്യാഭ്യാസ മന്ത്രി യുജിസി വ്യവസ്ഥകൾ ലംഘിച്ചു ഉത്തരവിറക്കുന്നതായി ആക്ഷേപമുണ്ട്. യോഗ്യത ഇല്ലാത്തവരുടെ പ്രിൻസിപ്പൽ പ്രൊഫസർ പ്രമോഷനുകൾ തടഞ്ഞ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ തലസ്ഥാനത്തുനിന്ന് മാറ്റിയത് ഈ അടുത്താണ.് യുജിസി നിയമപ്രകാരം ഒരു വർഷം കഴിഞ്ഞ് മാത്രമേ അയോഗ്യരായവർക്ക് വീണ്ടും അപേക്ഷ നൽകാൻ പാടുള്ളൂ എന്നാൽ അതെല്ലാം തള്ളിക്കളഞ്ഞ് അഞ്ചുമാസത്തിനുള്ളിൽ…

Read More

സിംഗിൾ ബെഞ്ച് വിധിയ്ക്ക് എതിരെ ഹൈക്കോടതിയില്‍ അപ്പീൽ നൽകി പ്രിയ വർഗീസ്

കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് എതിരായ സിംഗിൾ ബെഞ്ച് വിധിയ്ക്ക് എതിരെ ഹൈക്കോടതിയില്‍ പ്രിയ വർഗീസ് അപ്പീൽ നൽകി. സിംഗിൾ ബെഞ്ച് വിധി നിയമപരമല്ലെന്നും അധ്യാപന പരിചയത്തെ വിലയിരുത്തുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ച പറ്റിയെന്നും പ്രിയ വർഗീസ് അപ്പീലില്‍ പറയുന്നു. കൂടാതെ തനിക്ക് 11 വർഷവും 20 ദിവസത്തെയും അധ്യാപന പരിചയമുണ്ട്. സ്റ്റുഡന്‍റ് സർവ്വീസ് ഡയറക്ർ ചുമതല അധ്യാപനമല്ലെന്ന കണ്ടെത്തൽ തെറ്റാണെന്നും അപ്പീലില്‍ വ്യക്തമാക്കുന്നു. അധ്യാപനം നാല് ചുവരുകൾക്കുള്ളിലെ പഠിപ്പിക്കൽ ആണെന്ന് ജഡ്ജ് ധരിച്ചു. യുജിസി…

Read More