
2026ലെ യു.എഫ്.ഐ ഗ്ലോബൽ കോൺഫറൻസ് ബഹ്റൈനിൽ
2026ൽ നടക്കുന്ന 93ാമത് ഗ്ലോബൽ അസോസിയേഷൻ ഓഫ് ദി എക്സിബിഷൻ ഇൻഡസ്ട്രി യു.എഫ്.ഐ ഗ്ലോബൽ കോൺഫറൻസിന് ബഹ്റൈൻ ആതിഥേയത്വം വഹിക്കും. ഇത് സംബന്ധിച്ച് നടന്ന അന്താരാഷ്ട്ര തെരഞ്ഞെടുപ്പിൽ ബഹ്റൈൻ വിജയിച്ചതായി അധികൃതർ പറഞ്ഞു. അടുത്തിടെ സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ നടന്ന യു.എഫ്.ഐ യൂറോപ്യൻ കോൺഫറൻസ് 2024ൽ എക്സിബിഷൻ ഇൻഡസ്ട്രി ബോർഡിന്റെ ഗ്ലോബൽ അസോസിയേഷനായ യു.എഫ്.ഐ, ബഹ്റൈന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് 2026ലെ കോൺഫറൻസിന് ബഹ്റൈന് നറുക്ക് വീണത്. അന്താരാഷ്ട്ര പ്രദർശന വ്യവസായത്തിലെ ഏറ്റവും വലിയ പരിപാടിയാണ് യു.എഫ്.ഐ ഗ്ലോബൽ…