യുവേഫ ചാമ്പ്യൻസ് ലീഗ് ; സെമി കാണാതെ ബാഴ്സലോണ പുറത്ത്, പിഎസ്‌ജി സെമിയിൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ സെമി കാണാതെ പുറത്ത്. രണ്ടാം പാദത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പി.എസ്.ജി ബാഴ്‌സയെ തകർത്തത്. ഇരുപാദങ്ങളിലുമായി നാലിനെതിരെ ആറ് ഗോളുകൾക്ക് പി.എസ്.ജി സെമി പ്രവേശം ഉറപ്പിച്ചു. നേരത്തേ പി.എസ്.ജിയുടെ തട്ടകത്തിൽ വച്ച് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ച് കയറിയ ബാഴ്‌സയെ അതേ നാണയത്തിലാണ് എംബാപ്പെയും സംഘവും തിരിച്ചടിച്ചത്. എംബാപ്പെ ഇരട്ട ഗോൾ കണ്ടെത്തിയ മത്സരത്തിൽ ഒസ്മാൻ ഡെംബാലെയും വിറ്റിന്യയും ചേര്‍ന്ന് ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. 12ആം മിനിറ്റിൽ വലകുലുക്കി…

Read More

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനല്‍ ലൈനപ്പായി; മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡിനെ നേരിടും

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനല്‍ ലൈനപ്പായി. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി മുൻ ചാമ്പ്യൻ റയൽ മാഡ്രിഡിനെ നേരിടും. ബാഴ്‌സലോണ കരുത്തുറ്റ ഫ്രഞ്ച് പിഎസ്ജിയുമായി കൊമ്പു കോർക്കും. ഇംഗ്ലീഷ് ക്ലബ് ആഴ്‌സനൽ ജർമൻ ക്ലബ് ബയേൺ മ്യൂണികിനേയും ബൊറൂസിയ ഡോർട്ട്മുണ്ട് അത്‌ലറ്റികോ മാഡ്രിഡിനേയും നേരിടും. പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പ്രിന്‍സസ് പാര്‍ക്കിൽ വെച്ച് ഏപ്രില്‍ ഒമ്പതിന് പിഎസ്ജി-ബാഴ്‌സിലോണ മത്സരത്തോടെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് അത്‌ലറ്റികോ, ബൊറൂസിയക്കെതിരെ കളിക്കും. മാഡ്രിഡിലാണ് ആദ്യപാദ മത്സരം. ഈ…

Read More

യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കാനുള്ള തയ്യാറെടുപ്പിൽ അറബ് ക്ലബ്ബുകൾ; ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് റിപ്പോർട്ടുകൾ

യുവേഫ ചാമ്പ്യൻസ് ലീഗിൽ മത്സരിക്കാൻ അറബ് ക്ലബ്ബുകൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. 2025 ലെ ചാമ്പ്യൻസ് ലീഗിൽ സൗദി പ്രോ ലീഗ് ക്ലബ്ബുകളെ കളിപ്പിക്കുന്നതിനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടതായി വിവരം. യുവേഫയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് അറബ് ഫുട്ബോൾ ഫെഡറേഷന്റെ റിയാദ് ആസ്ഥാനത്തു നിന്നും രാജ്യത്തെ പ്രമുഖ ക്ലബ്ബുകളുടെ മുഖ്യ പരിശീലകരുടെ ഓഫീസുകളിൽ നിന്നും ലഭിക്കുന്ന സൂചനകൾ. സൗദി ഫുട്ബോളിനെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. 2024-2025 സീസണ്‍ മുതല്‍ സൗദി പ്രൊ ലീഗ് ജേതാക്കള്‍ക്കും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി…

Read More