യുവേഫ നാഷൻസ് ലീഗ് ; ഇറ്റലിയെ തകർത്ത് ഫ്രാൻസ്

യുവേഫ നാഷൻസ് ലീഗിൽ ഇറ്റലിയെ തകർത്ത് ഫ്രാൻസ്. അഡ്രിയാൻ റാബിയോ നേടിയ ഇരട്ട ഗോളിന്റെ മികവിലാണ് ഫ്രഞ്ച് പടയുടെ തകർപ്പൻ ജയം. ഗുഗ്ലിയെൽമോ വികാരിയോയുടെ ഔൺ ഗോളും അസൂറികളുടെ തോൽവിയുടെ ആഴമേറ്റി. ആന്ത്രേ കാംബിയാസോയാണ് ഇറ്റലിക്കായി ആശ്വാസഗേൾ കണ്ടെത്തിയത്. മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് അയർലന്‍റിനെ തകർത്തു. ഹരികെയിൻ, ആന്റണി ഗോർഡൻ, കോണർ ഗാലഗർ,ജറോഡ് ബോവൻ, ടെയിലർ ഹാർവുഡ് എന്നിവരാണ് ഇംഗ്ലീഷ് സംഘത്തിനായി വലകുലുക്കിയത്.

Read More

യുവേഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്‌കാരം എർലിംങ് ഹാളണ്ടിന്; ഐറ്റാന ബൊന്‍മാറ്റി മികച്ച വനിതാ താരം

യുവേഫയുടെ പോയ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്ട്രൈക്കര്‍ എർലിങ് ഹാളണ്ടിന്. ലയണല്‍ മെസ്സിയേയും മാഞ്ചസ്റ്റർ സിറ്റിയിൽ തന്റെ സഹതാരമായ കെവിൻ ഡിബ്രൂയിനേയും മറികടന്നാണ് ഹാളണ്ട് പുരസ്‌കാരത്തിൽ മുത്തമിട്ടത്.കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി നടത്തിയ മിന്നും പ്രകടനങ്ങളാണ് ഹാളണ്ടിനെ പുരസ്‌കാരത്തിനർഹനാക്കിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് അടക്കം മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൂന്ന് സുപ്രധാന കിരീട നേട്ടങ്ങളി‍ല്‍ ഹാളണ്ട് നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. കഴിഞ്ഞ സീസണിൽ സിറ്റിക്കായി 52 ഗോളുകളാണ് ഹാളണ്ട് അടിച്ച് കൂട്ടിയത്….

Read More

യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കാനുള്ള തയ്യാറെടുപ്പിൽ അറബ് ക്ലബ്ബുകൾ; ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് റിപ്പോർട്ടുകൾ

യുവേഫ ചാമ്പ്യൻസ് ലീഗിൽ മത്സരിക്കാൻ അറബ് ക്ലബ്ബുകൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. 2025 ലെ ചാമ്പ്യൻസ് ലീഗിൽ സൗദി പ്രോ ലീഗ് ക്ലബ്ബുകളെ കളിപ്പിക്കുന്നതിനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടതായി വിവരം. യുവേഫയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് അറബ് ഫുട്ബോൾ ഫെഡറേഷന്റെ റിയാദ് ആസ്ഥാനത്തു നിന്നും രാജ്യത്തെ പ്രമുഖ ക്ലബ്ബുകളുടെ മുഖ്യ പരിശീലകരുടെ ഓഫീസുകളിൽ നിന്നും ലഭിക്കുന്ന സൂചനകൾ. സൗദി ഫുട്ബോളിനെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. 2024-2025 സീസണ്‍ മുതല്‍ സൗദി പ്രൊ ലീഗ് ജേതാക്കള്‍ക്കും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി…

Read More