
“ഉടുമ്പൻചോല വിഷൻ ” ചിത്രീകരണം കട്ടപ്പനയിൽ ആരംഭിച്ചു
മാത്യു തോമസിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സലാം ബുഖാരി സംവിധാനം ചെയ്യുന്ന ‘ഉടുമ്പൻചോല വിഷൻ കട്ടപ്പനയിൽ ചിത്രീകരണം ആരംഭിച്ചു. ആഷിഖ് അബു, അനിൽ രാധാകൃഷ്ണ മേനോൻ എന്നിവരുടെ ശിഷ്യനായി സലാം ബുഖാരി പ്രവർത്തിച്ചിട്ടുണ്ട്. സപ്തമശ്രീ തസ്‌കര സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.പുതുമുഖം ഹസലി, ചൈതന്യ പ്രകാശ് എന്നിവരാണ് നായികമാർ.ശ്രീനാഥ് ഭാസി ചെമ്പൻ വിനോദ് ജോസ്, ശ്രിന്ദ , ദിലീഷ് പോത്തൻ, സിദ്ദിഖ്, അശോകൻ, സുദേവ് നായർ,സുധി കോപ്പ,ഷഹീൻ സിദ്ദിഖ്, അഭിരാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഢൻ, ജിനു ജോസ്,മനു…