
‘ആർ.എൻ.രവി അല്ല, ആർഎസ്എസ് രവി’; ഗവർണർ വെറും പോസ്റ്റ്മാൻ; ഉദയനിധി സ്റ്റാലിൻ
നീറ്റ് പരീക്ഷ നിർത്തലാക്കാനുള്ള ബില്ലിൽ ഒപ്പുവയ്ക്കാത്തതിൽ തമിഴ്നാട് ഗവർണർ ആർ.എൻ.രവിക്കെതിരെ ആഞ്ഞടിച്ച് മന്ത്രിയും ഡിഎംകെ യുവജന വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിൻ. ഗവർണറുടെ പേര് ‘ആർഎസ്എസ് രവി’ എന്നാക്കണമെന്ന് ഉദയനിധി പറഞ്ഞു. നീറ്റ് പരീക്ഷയിൽനിന്നു സംസ്ഥാനത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ യുവജന വിഭാഗവും ഡോക്ടർമാരും നടത്തിയ ഏകദിന നിരാഹാര സമരത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് ഉദയനിധി സ്റ്റാലിൻ ഗവർണറെ കടന്നാക്രമിച്ചത്. ”തമിഴ്നാട് ഗവർണർ ആർ.എൻ.രവിക്ക് അഹങ്കാരമാണ്. എന്നുവച്ചാൽ നിങ്ങൾ ആരാണ്? നിങ്ങൾക്ക് എന്ത് അധികാരമുണ്ട്? അദ്ദേഹം ആർ.എൻ.രവി അല്ല, ആർഎസ്എസ്…